ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മലയാളി എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ് (35) മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗമാണ് ജെനിയുടെ മരണകാരണമായത്. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്.
അഞ്ചു വയസുകാരി നിവ ഏക മകളാണ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന എവിനെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍ .ബര്‍മിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ ആണ് ഈ കുടുംബം താമസിച്ചുവന്നിരുന്നത്.
കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍.
മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി
സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.