സിനിമ

ധനുഷ്, വിശാല്‍, ചിമ്പു എന്നിവര്‍ക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്


തമിഴ് സൂപ്പര്‍ താരങ്ങളായ ധനുഷ്, വിശാല്‍, ചിമ്പു എന്നിവരടക്കം 4 താരങ്ങളെ വിലക്കി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂട്ടിങ്ങിന് വന്നില്ല എന്ന കാരണം കൊണ്ടും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കി എന്ന പേരിലുമാണ് ധനുഷിന് വിലക്ക്.


നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടര്‍നാണ് ചിമ്പുവിന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ ആയിരിക്കെ യൂണിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്.

മൂന്ന് പേരെ കൂടാതെ, നിര്‍മ്മാതാവ് മതിയഴകന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥവയെയും അസ്സോസിയേഷന്‍ വിലക്കി. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ താരങ്ങള്‍ക്ക് തമിഴ് സിനിമയിലെ ഒരു നിര്‍മ്മാതാവിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല.


വിശാലിന്റെ 'മാര്‍ക്ക് ആന്റണി' നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇപ്പോള്‍ ഈ നടപടി. താരങ്ങള്‍ ഇതുവരെയും നടപടിയോട് പ്രതികരിച്ചിട്ടില്ല.

  • കോവിഡിനെതിരെ ഇന്ത്യ വാക്സിന്‍ വികസിപ്പിച്ചതിന്റെ കഥ പറയുന്ന 'വാക്സിന്‍ വാര്‍' 28ന്
  • കീര്‍ത്തി സുരേഷിന് പകരം നാഗ ചെതന്യയുടെ നായികയായി സായി പല്ലവി
  • അച്ചു ഉമ്മനെ പ്രകീര്‍ത്തിച്ചു വൈറല്‍ കുറിപ്പുമായി പ്രിയ കുഞ്ചാക്കോ
  • സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായി 'ഷോ'യുമായി ഭീമന്‍ രഘു
  • സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത: സത്യമിതാണ്..
  • ചെറുപ്പത്തില്‍ മോശം അനുഭവങ്ങളുണ്ടായി, സിനിമ വേണ്ടെന്ന് അപ്പനോട് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍
  • കോടികളുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നു ആരോപണം
  • ആട് ജീവിതം സിനിമയാക്കാന്‍ അടൂര്‍ ഗോപാല കൃഷ്ണനും ലാല്‍ ജോസും സമീപിച്ചിരുന്നതായി ബെന്യാമിന്‍
  • 'അപ്പന്‍' എന്ന സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ പിന്നില്‍ നിന്നും പലരും നോക്കുന്നു- അലന്‍സിയര്‍
  • മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions