കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹനിശ്ചയം. ശ്രീജുവാണ് മീരയുടെ വരന്‍. ലണ്ടനില്‍ ജോലി ചെയ്യുകയാണ് ശ്രീജു. താരം തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ട് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ മീരയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയില്‍ നിന്നും കാവ്യ മാധവന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിന് എത്തിയ ചിത്രങ്ങള്‍ ശ്രിന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ദിലീപിന്റെ നായികയായിട്ട് അഭിനയിച്ചാണ് മീരാനന്ദന്‍ ആദ്യം സിനിമയിലേക്ക് എത്തുന്നത്. ആനും മീരയും എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രിന്ദയും മീരയും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ഉള്ളത്. അതുകൊണ്ട് തന്നെ കൂട്ടുകാരിയുടെ വിവാഹനിശ്ചയത്തിന് മൂവരും എത്തുകയും ചെയ്തു.
ഇരുവരുടെയും വിവാഹം പ്രണയവിവാഹം ആയിരുന്നില്ലെന്ന് മീരയുടെ നിശ്ചയത്തിന്റെ ഫോട്ടോസ് പങ്കുവെക്കുന്ന കൂട്ടത്തില്‍ അത് എടുത്ത ലൈറ്റ്സ് ഓണ്‍ ക്രീയേഷന്‍സ് എഴുതിയിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചനയാണെന്നും മീരയെ കാണാന്‍ വേണ്ടി ലണ്ടനില്‍ നിന്ന് ദുബായിലേക്ക് ശ്രീജു പറന്നെത്തിയെന്നും ആ കുറിപ്പില്‍ എഴുതിയിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.