സിനിമ

അലന്‍സിയറിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമെന്ന് മന്ത്രിമാരായ സജി ചെറിയാനും ബിന്ദുവും



തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അലന്‍സിയറിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണ്. പുരസ്‌കാര സമര്‍പ്പണ വേദിയില്‍ പറഞ്ഞത് തീര്‍ത്തും വിലകുറഞ്ഞ പരാമര്‍ശങ്ങളാണ്. സാംസ്‌കാരിക കേരളം ഇത്തരം പരാമര്‍ശങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും മന്ത്രി പ്രതികരിച്ചു.

അലന്‍സിയറിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവും പറഞ്ഞൂ. അലന്‍സിയറിന്റെ മനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്പുരണമാണ് പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അലന്‍സിയര്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ തെറ്റില്ല. അതില്‍ സ്ത്രീവിരുദ്ധതയില്ല. തന്റേടമുള്ളവനായിരിക്കണം ആണ്‍പ്രതിമ വാങ്ങേണ്ടത്. സ്ത്രീ വിരുദ്ധതയാണ് താന്‍ പറഞ്ഞതെന്ന് പറയുന്നവര്‍, ലൊക്കേഷനുകളില്‍ വരുന്ന എലൈറ്റുകള്‍, സ്വന്തം കാരവന്‍ തുറന്നുകൊടുത്ത് സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമെങ്കിലും നല്‍കണം.

ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. താനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല. അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയറിന്റെ വിശദീകരണം.

  • കോവിഡിനെതിരെ ഇന്ത്യ വാക്സിന്‍ വികസിപ്പിച്ചതിന്റെ കഥ പറയുന്ന 'വാക്സിന്‍ വാര്‍' 28ന്
  • കീര്‍ത്തി സുരേഷിന് പകരം നാഗ ചെതന്യയുടെ നായികയായി സായി പല്ലവി
  • അച്ചു ഉമ്മനെ പ്രകീര്‍ത്തിച്ചു വൈറല്‍ കുറിപ്പുമായി പ്രിയ കുഞ്ചാക്കോ
  • സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായി 'ഷോ'യുമായി ഭീമന്‍ രഘു
  • സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത: സത്യമിതാണ്..
  • ചെറുപ്പത്തില്‍ മോശം അനുഭവങ്ങളുണ്ടായി, സിനിമ വേണ്ടെന്ന് അപ്പനോട് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍
  • കോടികളുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നു ആരോപണം
  • ആട് ജീവിതം സിനിമയാക്കാന്‍ അടൂര്‍ ഗോപാല കൃഷ്ണനും ലാല്‍ ജോസും സമീപിച്ചിരുന്നതായി ബെന്യാമിന്‍
  • 'അപ്പന്‍' എന്ന സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ പിന്നില്‍ നിന്നും പലരും നോക്കുന്നു- അലന്‍സിയര്‍
  • മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions