നാട്ടുവാര്‍ത്തകള്‍

ഗണേഷിനെ മന്ത്രിയാക്കുന്നതിനെതിരെ ജോസ് കെ മാണി; മുന്നണി വിടാനും ആലോചന


നവംബര്‍ മാസത്തില്‍ കെ ബി ഗണേഷ് കുമാര്‍ പിണറായി മന്ത്രി സഭയില്‍ മന്ത്രിയാകുമെന്നുറപ്പായതോടെ ശക്തമായ എതിര്‍പ്പുമായി ജോസ് കെ മാണി. ഉമ്മന്‍ചാണ്ടിയെയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയെയും സോളാര്‍ കേസില്‍ പെടുത്താന്‍ ഗൂഢാലോചന നടത്തിയത് കെ ബി ഗണേഷ്‌കുമാറാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ ഘടക കക്ഷിയായിരിക്കുന്ന ഇടതുമുന്നണിയുടെ മന്ത്രിയായി ഗണേഷ് കുമാറിനെ അംഗീകരിക്കുന്ന കാര്യത്തില്‍ കടുത്ത എതിര്‍പ്പാണ് ജോസ് കെ മാണിക്കും പാര്‍ട്ടിക്കും ഉള്ളത്.


24 ചേരുന്ന കേരളാ കോണ്‍ഗ്രസിന്റെ ഉന്നത തല യോഗത്തില്‍ കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്ന നീക്കത്തിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായാക്കാമെന്നാണ് കരുതുന്നത്. പുതുപ്പള്ളി ഉപതരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ആപാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടി അവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിടണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കേരളാ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

ഗണേഷ്‌കുമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ബഹിഷ്‌കരിക്കുമെന്നാണ് അവര്‍ നല്‍കുന്ന സൂചന. ജോസ് കെ മാണിയെ സ്ത്രീ വിഷയത്തില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തിയ ഗണേഷ് കുമാറിനെ അംഗീകരിക്കുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം ഉറച്ച് വിശ്വസിക്കുന്നത്.


ഇടതുമുന്നണി വിടണമെന്ന് മാണി ഗ്രൂപ്പിനോട് വിവിധ രൂപതകള്‍ കുറേക്കാലമായി ആവശ്യപ്പെട്ടു വരുകയായിരുന്നു.

  • രാഷ്ട്രീയ പ്രവേശനം പ്രാർത്ഥനയുടെ ഫലം', കൃപാസനം വേദിയിൽ മകൻ ബിജെപിയിൽ ചേർന്ന കഥ വിവരിച്ച് എലിസബത്ത് ആന്റണി
  • എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (എസ് ); വെട്ടിലായി കേരള ഘടകം
  • കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
  • ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
  • ഹരിയാനയില്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ടു മൂന്ന് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു
  • സമീപകാലത്തു വിദേശത്ത് പഠിക്കാന്‍ പോയ മലയാളികളില്‍ ഭൂരിഭാഗവും കാനഡയില്‍; ആശങ്കയില്‍ രക്ഷിതാക്കള്‍
  • കടുത്ത നടപടിയുമായി ഇന്ത്യ: കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു
  • കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; മരണപ്പെട്ടത് എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി
  • വനിതാസംവരണ ബില്‍ ലോക്‌സഭ പാസാക്കി; 454 പേര്‍ പിന്തുണച്ചു 2പേര്‍ എതിര്‍ത്തു
  • 25 കോടിയുടെ തിരുവോണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശി നടരാജന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions