മോഡലും ടെലിവിഷന്‍ താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി
ഷിയാസ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കാസര്‍കോട് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി യുവതി ട്രെയിനറായി ജോലി ചെയ്യുകയാണ്. ഇതിനിടയിലായിരുന്നു നടനുമായി പരിചയപ്പെട്ടത്.
2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. യുവതിയില്‍ നിന്നും ഷിയാസ് 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നുണ്ട്. പരാതിയെ തുടര്‍ന്ന് എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.