യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് പ്രതിമാസം അടക്കേണ്ട ബില്ലുകളുടെ തുക 1345 പൗണ്ടിലധികമായി


യുകെയിലെ കുടുംബങ്ങള്‍ പണപ്പെരുപ്പത്തിന് മേല്‍ നല്‍കേണ്ട പ്രതിമാസ ബില്ലുകളുടെ തുക 570 പൗണ്ടായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചെലവ് 30 വര്‍ഷത്തിനിടെ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിമാസം കുടുംബങ്ങള്‍ നല്‍കേണ്ടുന്ന തുക 1345 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. എനര്‍ജി ബില്ലുകള്‍ 30 വര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടിയായി വര്‍ധിച്ചത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.

നിലവില്‍ രാജ്യത്തുള്ളവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനമാനമാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി അടക്കപ്പെടുന്ന ബില്ലുകള്‍ കവര്‍ന്നെടുക്കുന്നതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരാശരി മാസാന്ത ബില്ലുകള്‍ക്കായി നല്‍കേണ്ടിയിരുന്ന തുക 382.39 പൗണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവയ്ക്കായി നല്‍കേണ്ടി വരുന്നത് 774.98 പൗണ്ടാണ്. ബ്രിട്ടീഷുകാര്‍ മാസം തോറും മൊത്തം ബില്ലുകള്‍ അടക്കാന്‍ വേണ്ടി വരുന്ന തുക ഏതാണ്ട് ഇരട്ടിയായി 1345.25 പൗണ്ടായാണ് ഇരട്ടിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ജീവിതച്ചെലവുകള്‍ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ എപ്രകാരമാണ് രൂക്ഷമായി ഉയര്‍ന്നിരിക്കുന്നതെന്നാണ് മണിസൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുളള പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ശരാശരി വ്യക്തി മാസത്തില്‍ കണ്ടെത്തേണ്ടത് 570 പൗണ്ടാണെന്നും 1993ലേക്കാള്‍ റിയല്‍ ടേംസില്‍ ഇത് കൂടുതലാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം 30 വര്‍ഷത്തിനിടെയുള്ള പണപ്പെരുപ്പ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബില്ലുകളില്‍ ഒന്നര ഇരട്ടി കൂടുതല്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇലക്ട്രിസിറ്റി, ഗ്യാസ് ബില്ലുകള്‍ യഥാക്രമം 31 പൗണ്ടില്‍ നിന്നും 96 പൗണ്ടായും 27 പൗണ്ടില്‍ നിന്നും 112 പൗണ്ടായുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് പ്രകാരം മൊത്തം എനര്‍ജി ബില്ലുകളില്‍ നാലിരട്ടി വര്‍ധനവുണ്ടായി നിരക്കുകള്‍ 58 പൗണ്ടില്‍ നിന്നും 208 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്. 1993ലെ മോര്‍ട്ട്‌ഗേജ് നിരക്ക് 200 പൗണ്ടായിരുന്നുവെങ്കില്‍ 2023ല്‍ അത് 665 പൗണ്ടായും വാടക 300പൗണ്ടില്‍ നിന്നും 1243 പൗണ്ടായും ടെലിഫോണ്‍ ബില്‍ 25 പൗണ്ടില്‍ നിന്നും 67 പൗണ്ടായുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇക്കാലത്തിനിടെ കാര്‍ ഇന്‍ഷൂറന്‍സ് ചെലവ് 30 പൗണ്ടില്‍ നിന്നും 56 പൗണ്ടായും കളര്‍ ടിവിലൈസന്‍സ് ചാര്‍ജ് 6.90 പൗണ്ടില്‍ നിന്നും 11.99 പൗണ്ടായും ടിവി പാക്കേജ് ചാര്‍ജ് 13 പൗണ്ടില്‍ നിന്നും 47 പൗണ്ടായും കൂടി.

  • അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകള്‍ എടുക്കാതെ ഇന്ത്യന്‍ ബാലികയ്ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ
  • യുകെയില്‍ ലോംഗ് കോവിഡ് ബാധിക്കുന്നവരുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുന്നുവെന്ന് പഠനം
  • എക്‌സിറ്ററില്‍ ചങ്ങനാശേരി സ്വദേശിയായ ഷെഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • ഹണ്ടിങ്ടണില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ പ്രവീണിന്റെ സംസ്‌കാരം തിങ്കളാഴ്ച; പൊതുദര്‍ശനം ഇന്ന്
  • ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; വഴങ്ങാതെ സര്‍ക്കാര്‍ ; ദുരിതത്തിലായി രോഗികള്‍
  • യുകെയിലെ ലെന്‍ഡര്‍മാരെ ഞെട്ടിച്ച് മോര്‍ട്ട്‌ഗേജ് വിപണിയില്‍ എസ്ബിഐയുടെ തരംഗം
  • അള്‍ട്രാ ലോ എമിഷന്‍ സോണ്‍; ഉലെസ് ക്യാമറകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍
  • യുകെയിലെ സമര കോലാഹലത്തിലേയ്ക്ക് ലണ്ടന്‍ ട്യൂബ് ജീവനക്കാരും
  • ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും
  • ആശങ്കയകന്നു; പലിശ നിരക്കുകള്‍ തല്‍സ്ഥിതി തുടരും; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞേക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions