നാട്ടുവാര്‍ത്തകള്‍

'ലങ്കാദഹനം' നടത്തി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാര്‍

കൊളംബോ: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയുടെ കിരീടധാരണത്തിനായി ആര്‍പ്പുവിളിച്ച പതിനായിരങ്ങളുടെ ഹൃദയം തകര്‍ത്തു തീമഴ വര്‍ഷിച്ച രോഹിത് ശര്‍മയും പിള്ളേരും എട്ടാം വട്ടം ഏഷ്യന്‍ കിരീടം ചൂടി. ശ്രീലങ്കയെ എല്ലാ രീതിയിലും മുക്കിക്കളഞ്ഞ കലാശപ്പോരില്‍ വിജയലക്ഷ്യമായ 51 റണ്‍സ് അനായാസം മറികടന്നാണ് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയത്.

മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ആദ്യം ബാറ്റ്ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക തകര്‍ന്നിടഞ്ഞു ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.


സിറാജിന്റെ രണ്ടാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) എല്‍ബിഡബ്ലൂായി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന്റെ കയ്യില്‍ വിശ്രമിച്ചു. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ ധനഞ്ജയയെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു.

മൂന്നമത്തെ ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. അടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പുറകേ കുശാല്‍ മെന്‍ഡിനേയും സിറാജ് (17) മടക്കി


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. 12 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കയ്ക്ക് ആറു വിക്കറ്റ് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദുഷന്‍ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.

ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തില്‍ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു
ഇന്ത്യന്‍ ഓപ്പണറുമാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കുക ആയിരുന്നു. ചെറിയ ലക്ഷ്യം മാത്രം ആയതിനാല്‍ ഇന്ത്യ രോഹിത്തിന് പകരം ഇഷാനെ ഓപ്പണിങ്ങില്‍ ഇറക്കി. ഗില്ലും ഇഷാനുമൊത്തുള്ള കൂട്ടുകെട്ട് വളരെപ്പെട്ടെന്നു മത്സരം ഫിനിഷ് ചെയ്തു. ഗില്‍ 27 റണ്‍സ് എടുത്തപ്പോള്‍ ഇഷാന്‍ 23 റണ്‍സ് എടുത്തു.

  • ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലയെടുപ്പ് രത്തന്‍ ടാറ്റ ഓര്‍മ്മയായി
  • മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
  • മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
  • ആര്‍എസ്എസ്- എഡിജിപി ബന്ധം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും 'സിക്ക്' ലീവെടുത്ത് മുഖ്യമന്ത്രി
  • ജുലാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
  • ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
  • കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
  • ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
  • ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
  • എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions