എസെക്സില്‍ 70 വയസുള്ള രണ്ട് പേരുടെ കാണാതാകലുമായി ബന്ധപ്പെട്ടു
35 കാരിയായ യുവതിയ്‌ക്കെതിരെ രണ്ട് കൊലപാതക കുറ്റങ്ങള്‍. ബുധനാഴ്ചയാണ് 70 വയസുള്ള രണ്ട് പേരുടെ ജീവന്‍ സുരക്ഷാ ഭീഷണിയില്‍ ആണെന്ന തരത്തിലുള്ള മുന്നറിയിപ്പ് പൊലീസിന് ലഭിച്ചത്. ലഭ്യമായ തെളിവുകള്‍ അനുസരിച്ച് ഇരുവരും ജീവനോടെയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എസെക്സ് പോലീസ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് ചെംസ്‌ഫോര്‍ഡിലെ പമ്പ് ഹില്ലില്‍ നിന്നുള്ള വിര്‍ജീനിയ മക്കുല്ലോയ്‌ക്കെതിരെ കൊലപതാക കുറ്റങ്ങള്‍ ചുമത്തിയത്. ഈ കേസിന്റെ വിചാരണ തിങ്കളാഴ്ച ചെംസ്‌ഫോര്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും.
വിര്‍ജീനിയ മക്കല്ലോഫിനെ പ്രതിയാക്കാന്‍ അധികൃതര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും വരും ആഴ്ച്കളിലുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഈ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോബ് കിര്‍ബി പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ജനങ്ങള്‍ ആശങ്കപെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.