യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ നഗരത്തില്‍ രാത്രി 20കാരന്‍ ബലാത്സംഗത്തിനിരയായി

ലണ്ടന്‍ നഗരത്തില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സുരക്ഷിതരല്ല. നൈറ്റ് ഔട്ട് കഴിഞ്ഞ് മടങ്ങിയ ഒരു യുവാവ് വടക്കന്‍ ലണ്ടനില്‍ ബലാത്സംഗത്തിന് ഇരയായി എന്നതാണ് പുതിയ വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ 6 ന് ആയിരുന്നു സംഭവം . സുഹൃത്തുക്കളുമൊത്തുള്ള നൈറ്റ് ഔട്ട് കഴിഞ്ഞ് യുവാവ് തിരികെ മടങ്ങവെ എഡ്ജ്‌വെയര്‍ ട്യുബ് സ്റ്റേഷന് പുറത്ത് വച്ചായിരുന്നു ആക്രമണം. സ്റ്റേഷനടുത്തുള്ള ഒരു കാര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ഇര ഉടന്‍ തന്നെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

അന്വേഷണം തുടരുന്നതിനിടെ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ ഇരയ്ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇന്നലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പുറത്തുവിട്ടത്. ഇരുണ്ട മുടിയും മീശയുമുള്ള അയാള്‍ ഒരു ചിത്രത്തില്‍ വെളുത്ത പോളോ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഇരുണ്ട ജാക്കറ്റും മറ്റൊന്നില്‍ കറുപ്പ്നിറമുള്ള ബാക്ക്പാക്കും നീല ജീന്‍സും ധരിച്ചിട്ടുമുണ്ട്.


ഈ വ്യക്തിയെ തിരിച്ചറിയാവുന്നവരോ, തിരിച്ചറിയാന്‍ സഹായിക്കാന്‍ കഴിയുന്നവരോ 101 എന്ന നമ്പറിലോ ഈ മെയില്‍ വഴിയോ പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി എ ഡി 3688/15എസ് ഇ പി 23 എന്ന റഫറന്‍സ് നമ്പര്‍ പരാമര്‍ശിച്ചിട്ടു വേണം വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍. വിവരം നല്‍കുമ്പോള്‍, നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 0800 555 111 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സ് എന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

 • അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകള്‍ എടുക്കാതെ ഇന്ത്യന്‍ ബാലികയ്ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ
 • യുകെയില്‍ ലോംഗ് കോവിഡ് ബാധിക്കുന്നവരുടെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുന്നുവെന്ന് പഠനം
 • എക്‌സിറ്ററില്‍ ചങ്ങനാശേരി സ്വദേശിയായ ഷെഫിനെ മരിച്ച നിലയില്‍ കണ്ടെത്തി
 • ഹണ്ടിങ്ടണില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ പ്രവീണിന്റെ സംസ്‌കാരം തിങ്കളാഴ്ച; പൊതുദര്‍ശനം ഇന്ന്
 • ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; വഴങ്ങാതെ സര്‍ക്കാര്‍ ; ദുരിതത്തിലായി രോഗികള്‍
 • യുകെയിലെ ലെന്‍ഡര്‍മാരെ ഞെട്ടിച്ച് മോര്‍ട്ട്‌ഗേജ് വിപണിയില്‍ എസ്ബിഐയുടെ തരംഗം
 • അള്‍ട്രാ ലോ എമിഷന്‍ സോണ്‍; ഉലെസ് ക്യാമറകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍
 • യുകെയിലെ സമര കോലാഹലത്തിലേയ്ക്ക് ലണ്ടന്‍ ട്യൂബ് ജീവനക്കാരും
 • ഡ്രൈവിംഗിനിടെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കിയാല്‍ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുകളും
 • ആശങ്കയകന്നു; പലിശ നിരക്കുകള്‍ തല്‍സ്ഥിതി തുടരും; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞേക്കും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions