സിനിമ

മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇതിലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.


കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു.


മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

  • കോവിഡിനെതിരെ ഇന്ത്യ വാക്സിന്‍ വികസിപ്പിച്ചതിന്റെ കഥ പറയുന്ന 'വാക്സിന്‍ വാര്‍' 28ന്
  • കീര്‍ത്തി സുരേഷിന് പകരം നാഗ ചെതന്യയുടെ നായികയായി സായി പല്ലവി
  • അച്ചു ഉമ്മനെ പ്രകീര്‍ത്തിച്ചു വൈറല്‍ കുറിപ്പുമായി പ്രിയ കുഞ്ചാക്കോ
  • സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായി 'ഷോ'യുമായി ഭീമന്‍ രഘു
  • സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത: സത്യമിതാണ്..
  • ചെറുപ്പത്തില്‍ മോശം അനുഭവങ്ങളുണ്ടായി, സിനിമ വേണ്ടെന്ന് അപ്പനോട് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍
  • കോടികളുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നു ആരോപണം
  • ആട് ജീവിതം സിനിമയാക്കാന്‍ അടൂര്‍ ഗോപാല കൃഷ്ണനും ലാല്‍ ജോസും സമീപിച്ചിരുന്നതായി ബെന്യാമിന്‍
  • 'അപ്പന്‍' എന്ന സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ പിന്നില്‍ നിന്നും പലരും നോക്കുന്നു- അലന്‍സിയര്‍
  • പലതവണ പീഡിപ്പിച്ചു, നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം; ഷിയാസ് കരീമിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions