ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സമീപഭാവിയിലെ അവസാന വര്‍ദ്ധനവ് ആയിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ നിരക്ക് 15-ാം തവണയും ഉയര്‍ത്തുന്നതിനെ അനുകൂലിക്കുമെന്നാണ് വിപണികള്‍ വിശ്വസിക്കുന്നത്. നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5.5 ശതമാനത്തിലേക്കാകും വര്‍ദ്ധിക്കുക.
കടമെടുപ്പ് ചെലവുകള്‍ വീണ്ടും ഉയരുന്നത് കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി മാറും. നിലവില്‍ രണ്ട് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് നിരക്ക് 6.66 ശതമാനത്തിലാണ്. 2021-ല്‍ ഇത് 2.3 ശതമാനമായിരുന്നു. എന്നിരുന്നാലും ഇക്കുറിയിലെ വര്‍ദ്ധന അവസാനത്തേതായി മാറുമെന്ന് ട്രേഡേഴ്‌സ് കരുതുന്നു.
5.5 ശതമാനത്തില്‍ വര്‍ദ്ധനവ് നിലനില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്തിടെ ഉണ്ടായ ഉയര്‍ന്ന വേതന വര്‍ദ്ധനവുകള്‍ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് നേരത്തെ ബാങ്ക് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.