ബര്‍മിംഗ്ഹാമില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ 35കാരി ജെനി ജോര്‍ജിന് വിട നല്‍കാന്‍ ഒരുങ്ങി പ്രിയപ്പെട്ടവര്‍. ഈമാസം 26ന് പൊതുദര്‍ശനവും 27ന് സംസ്‌കാരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 26ന് വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 മണി വരെയാണ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായുള്ള പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. കിങ്‌സ് വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം 27നാണ് സംസ്‌കാരം. ഉച്ചയ്ക്ക് ഒരുമണിക്ക് സെന്റ് പീറ്റേഴ്സ് ആന്റ് ദ ഇംഗ്ലീഷ് മാര്‍ട്ടിയേഴ്‌സ് ചര്‍ച്ചില്‍ മൃത സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് മൂന്നു മണിക്ക് ഗോര്‍ണല്‍വുഡ് സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്യും. പൊതുദര്‍ശനത്തിന്റയും സംസ്‌കാരത്തിന്റെയും ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
OUR LADY OF LOURDES catholic church, 3 Summer hill, Kingswinford, DY6 9JG
മൃതസംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Peters & The English Martyrs Church, Temple Street, Lower Gornal, DY3 2PE
സെമിത്തേരിയുടെ വിലാസം
Gornal wood cemetery, Coopers bank road, Gornal wood, DY3 2RL
ബര്‍മിംഗ്ഹാമിലെ ഡെഡ്ലിയില്‍ ഭര്‍ത്താവിനൊപ്പം കുടുംബസമേതം താമസിച്ചു വരികയായിരുന്നു ജെനി ജോര്‍ജ്. എന്നാല്‍ അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ കാന്‍സര്‍ രോഗമാണ് ജെനിയുടെ മരണകാരണമായത്. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. അഞ്ചു വയസുകാരി നിവ ഏക മകളാണ്. കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. മാല സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് ക്നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി.