നാട്ടുവാര്‍ത്തകള്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.


ബില്ല് നിയമമാകുന്നതോടെ ഇന്ത്യന്‍ ജനാധിപത്യത്തിലെ സുപ്രധാന നാഴികക്കല്ലായി അത് മാറും. ബുധനാഴ്ച ബില്‍ പാസാക്കി വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു മൂന്നിലൊന്നു (33 ശതമാനം) സംവരണം ഉറപ്പാക്കുന്നതാണു ബില്‍.

33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തം പ്രതിപക്ഷത്ത് ഒന്നും. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകള്‍ ആയിരിക്കും നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുള്ളത്.

നിലവിലെ ലോക്സഭാ അംഗങ്ങളുടെ കണക്ക് വച്ച് ഇനി മുതല്‍ 179 വനിതാ പ്രതിനിധികള്‍ ഉണ്ടാകും. നിലവില്‍ 78 പേരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്.

 • ലോണ്‍ ആപ്പുകളും, 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം, ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
 • രാഷ്ട്രീയ പ്രവേശനം പ്രാര്‍ത്ഥനയുടെ ഫലം', കൃപാസനം വേദിയില്‍ മകന്‍ ബിജെപിയില്‍ ചേര്‍ന്ന കഥ വിവരിച്ച് എലിസബത്ത് ആന്റണി
 • എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് ജനതാദള്‍ (എസ് ); വെട്ടിലായി കേരള ഘടകം
 • കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
 • ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
 • ഹരിയാനയില്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ടു മൂന്ന് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു
 • സമീപകാലത്തു വിദേശത്ത് പഠിക്കാന്‍ പോയ മലയാളികളില്‍ ഭൂരിഭാഗവും കാനഡയില്‍; ആശങ്കയില്‍ രക്ഷിതാക്കള്‍
 • കടുത്ത നടപടിയുമായി ഇന്ത്യ: കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു
 • കാനഡയില്‍ വീണ്ടും ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; മരണപ്പെട്ടത് എന്‍ഐഎയുടെ പട്ടികയിലുള്ള പിടികിട്ടാപ്പുള്ളി
 • വനിതാസംവരണ ബില്‍ ലോക്‌സഭ പാസാക്കി; 454 പേര്‍ പിന്തുണച്ചു 2പേര്‍ എതിര്‍ത്തു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions