പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഏനാത്ത് സ്വദേശി മാത്യു പി.അലക്‌സ് ആണ് എട്ടു വയസ്സുകാരന്‍ മെല്‍വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
ഏനാത്ത് സ്വദേശിയായ മാത്യൂ പി.അലക്‌സ് കുറച്ചുകാലമായി കടുകില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്നു രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഇളയ കുട്ടിയാണ് പിതാവിനെ തൂങ്ങിമരിച്ച നിലയിലും മൂത്ത കുട്ടിയെ അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതും കണ്ടത്. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചതും.
അലക്‌സിന്റെ ഭാര്യ വിദേശത്താണ്. കുറച്ചുകാലം അലക്‌സും വിദേശത്തായിരുന്നു. കൊല്ലപ്പെട്ട മൂത്ത കുട്ടിക്ക് അപസ്മാരവും സംസാര വൈകല്യവുമുണ്ട്.
ഏതാനും ദിവസങ്ങളായി കുട്ടികളെ അലക്‌സ് സ്‌കൂളില്‍ വിട്ടിരുന്നില്ല. ഒരാഴ്ചയായി അലക്‌സ് പുറത്തിറങ്ങുന്നതും വിരളമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.