അസോസിയേഷന്‍

മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി ( MAD) രൂപംകൊണ്ടു

ഡെഡ്‌ലിയില്‍ മലയാളികളുടെ പുതു സംഘടന രൂപംകൊണ്ടു. മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്‌ലി ( MAD) ആണത്. കേരളീയ സമൂഹത്തിന്റെ യുകെയിലേക്കുള്ള കുത്തൊഴുക്കില്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും മലയാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബര്‍മിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ റസ്സല്‍സ്ഹാള്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു ന്യൂറോളം കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നു.

വെറും പത്തില്‍പരം ഫാമിലി ഉണ്ടായിരുന്ന ഇടത്താണ് ഇത്രയും കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നത്. സെപ്തംബര്‍ മാസം 17 ന് 280 ഓളം അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് ഓണം ആഘോഷിച്ചു. അന്നു നടന്ന ജനറല്‍ മീറ്റിങ്ങില്‍ യുക്മയുടെ മിഡ്ലാന്റ് റീജിനല്‍ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്സ് സന്നിഹിതനായിരുന്നു. അദ്ദഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മലയാളികളുടെ ഇടയില്‍ സുപരിചിതനായ കലാകാരനായ ജോണ്‍ മുളയങ്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വിപുലമായ ഒരു കമ്മറ്റിയും രൂപീകൃതമായി. ആനന്ദ് ജോണിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സന്ദീപ് ദീപക്കാണ് ട്രഷറര്‍. മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റര്‍ ജോയിന്റ് സെക്രട്ടറിയുമായും നിയമിതരായപ്പോള്‍ ഹര്‍ഷല്‍ വിശ്വം ജോയിന്റ് ട്രഷററുമായി ചുമതല ഏററു.


കമ്മറ്റിയംഗങ്ങളായി ജോണ്‍ വഴുതനപ്പള്ളി , സതീഷ് സജീശന്‍ ,ബ്രീസ് ആന്‍ വില്‍സന്‍ , റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. Dr. റേറാണിയും അജോ ജോസും ഓഡിറ്റര്‍ന്മാരായി നിയമിതരായി. . മലയാളി അസോസിയേഷന്‍ ഓഫ് ഡെഡ്ലി (MAD) എന്ന പേരും സ്വീകരിച്ചു. ഓണലോഷത്തിന് വടംവലിയും തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങള്‍ വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

  • ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് ലഭിച്ചു
  • പതിനഞ്ചാമത് മുട്ടുചിറ കുടുംബസംഗമത്തിനു ഇന്ന് തുടക്കം
  • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം നാളെ
  • പതിനാറാമത് മോനിപ്പള്ളി സംഗമം ഒക്ടോബര്‍ 5ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1020 പൗണ്ട്
  • ഓണാഘോഷം അടിച്ചുപൊളിച്ച് ടോണ്ടന്‍ മലയാളി അസോസിയേഷന്‍
  • സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമിയില്‍; മുഖ്യാതിഥി എമിറെറ്റസ് ടോം ആദിത്യ
  • ബോള്‍ട്ടന്‍ മലയാളി അസോസിയേ ഷന്റെ ഓണാഘോഷം 21ന്; അതിഥിയായി ലക്ഷ്മി നക്ഷത്രയും
  • ഒ ഐ സി സി (യു കെ) ഓണാഘോഷ പരിപാടികള്‍ 14 ന് ഇപ്‌സ്വിച്ചില്‍; നിറം പകരാന്‍ ചെണ്ടമേളവും കലാവിരുന്നുകളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions