സിനിമ

കോടികളുടെ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നു ആരോപണം

ജി എസ് ടി അടക്കാതെ വീഴ്ച വരുത്തിയ താരങ്ങള്‍ക്കെതിരെ സര്‍ക്കാരും അനങ്ങുന്നിന്നു ആരോപണം. സണ്ണി വെയ്ന്‍, സിദ്ദിഖ്, ആസിഫലി, ഷെയ്ന്‍നിഗം, നിമിഷ സജയന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് നികുതിഅടക്കാനുള്ളതായി സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഭാഗം കണ്ടെത്തിയതെന്നു റിപ്പോര്‍ട്ട് പറയുന്നു.


2.10 കോടി നികുതി അടക്കേണ്ട സ്ഥാനത്ത് ആസഫലി അടച്ചത് 1 കോടിയാണ് 1.10 കോടി ആസിഫലി നികുതി അടയ്ക്കാനുണ്ടെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 50 ലക്ഷം നികുതി അടയ്ക്കേണ്ട സിദ്ദിഖ് അടച്ചത് 15 ലക്ഷം മാത്രമാണ്. ഷെയിന്‍ നിഗം ഒരു രൂപ പോലും നികുതി അടച്ചിട്ടില്ല. 25 ലക്ഷം അടക്കേണ്ട നിമിഷാ സജയന്‍ അടച്ചത് ആറ് ലക്ഷം രൂപയുടെ നികുതിയാണെന്നും 30 ലക്ഷം നികുതി അടക്കേണ്ട അപര്‍ണ്ണ ബാലമുരളി അടച്ചത് 10 ലക്ഷം മാത്രമാണെന്നും സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


ഈ ആറുപേരുടെയും നികുതി അടക്കാത്ത കേസുകളില്‍ സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും നികുതിയും പിഴയും ഇവര്‍ ഇതുവരെ അടച്ചിട്ടില്ല. ആസിഫലിയുടെ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ട് 2 വര്‍ഷം പിന്നിട്ടു. ഇതുപോലെ തന്നെയാണ് മറ്റ് താരങ്ങളുടെ കേസുകളിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലപ്പോക്കാണ് കാണിക്കുന്നത്.

പ്രൊഫണല്‍ സര്‍വ്വീസ് മേഖലയില്‍ സിനിമാ താരങ്ങള്‍, സംഗീതജ്ഞര്‍, പാട്ടുകാര്‍, ഡാന്‍സേഴ്സ്, മോഡലുകള്‍, ടെലിവിഷന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പ്രതിഫലത്തിന്റെ 18% നികുതി നിര്‍ബന്ധമായും അടക്കേണ്ടതാണ്. എന്നാല്‍, വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റികള്‍ വന്‍തോതില്‍ നികുതി വെട്ടിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സംസ്ഥാന നികുതി വകുപ്പ് കാര്യമായ യാതൊരു വിധ അന്വേഷണവും ഇതുവരെ നടത്തിയിട്ടുമില്ല.

  • കോവിഡിനെതിരെ ഇന്ത്യ വാക്സിന്‍ വികസിപ്പിച്ചതിന്റെ കഥ പറയുന്ന 'വാക്സിന്‍ വാര്‍' 28ന്
  • കീര്‍ത്തി സുരേഷിന് പകരം നാഗ ചെതന്യയുടെ നായികയായി സായി പല്ലവി
  • അച്ചു ഉമ്മനെ പ്രകീര്‍ത്തിച്ചു വൈറല്‍ കുറിപ്പുമായി പ്രിയ കുഞ്ചാക്കോ
  • സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായി 'ഷോ'യുമായി ഭീമന്‍ രഘു
  • സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത: സത്യമിതാണ്..
  • ചെറുപ്പത്തില്‍ മോശം അനുഭവങ്ങളുണ്ടായി, സിനിമ വേണ്ടെന്ന് അപ്പനോട് പറഞ്ഞു- കുഞ്ചാക്കോ ബോബന്‍
  • ആട് ജീവിതം സിനിമയാക്കാന്‍ അടൂര്‍ ഗോപാല കൃഷ്ണനും ലാല്‍ ജോസും സമീപിച്ചിരുന്നതായി ബെന്യാമിന്‍
  • 'അപ്പന്‍' എന്ന സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ പിന്നില്‍ നിന്നും പലരും നോക്കുന്നു- അലന്‍സിയര്‍
  • മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
  • പലതവണ പീഡിപ്പിച്ചു, നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം; ഷിയാസ് കരീമിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions