ബിസിനസ്‌

പണപ്പെരുപ്പം താഴ്ന്നതിനൊപ്പം പൗണ്ടും ഇടിഞ്ഞു; പത്ത് മാസത്തെ താഴ്ന്ന നിലയില്‍ കറന്‍സി

പണപ്പെരുപ്പം വീണ്ടും താഴ്ന്നതിനൊപ്പം പൗണ്ട് പത്ത് മാസത്തെ താഴ്ന്ന നിലയിലേക്ക്. ഡോളറിനെതിരെയും രൂപയ്‌ക്കെതിരെയും പൗണ്ട് ഇടിവിലാണ്. രൂപയ്‌ക്കെതിരെ അഞ്ചു പോയിന്റിന്റെ ഇടിവാണ് രണ്ടു മാസത്തിനിടെ ഉണ്ടായത്. 102.43 രൂപയുമായുള്ള വിനിമയ നിരക്ക്. ജൂലൈയില്‍ ഇത് 107.53 ആയിരുന്നു . റിഷി സുനാക് പ്രധാനമന്ത്രിയായി എത്തിയ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 രൂപ വീണ്ടും പിന്നിട്ടത്. പിന്നീടത് 107 പിന്നിട്ടിരുന്നു. നാട്ടിലേയ്ക്ക് പണമയക്കുന്നവര്‍ക്കു തിരിച്ചടിയാണ് പൗണ്ടിന്റെ വീഴ്ച.


പൗണ്ട് സ്‌റ്റെര്‍ലിംഗ് 1.2335 ഡോളറിലേക്ക് താഴ്ന്നപ്പോള്‍, ഗില്‍റ്റ് യീല്‍ഡ് 1.1549 യൂറോയിലേക്കും വഴുതി. സര്‍ക്കാരിന്റെ കടമെടുപ്പ് ചെലവുകളെ തീരുമാനിക്കുന്ന ഈ രണ്ട് ഘടകങ്ങളും ഇടിഞ്ഞതോടെ ചെലവുകള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇതേസമയം ഹൗസ് ബില്‍ഡര്‍മാരും, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സും സ്റ്റോക്ക് മാര്‍ക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു. എഫ്ടിഎസ്ഇ 100, 0.9 ശതമാനം ഉയര്‍ന്ന് 7731.65-ല്‍ എത്തിയപ്പോള്‍, എഫ്ടിഎസ്ഇ 250, 1.6 ശതമാനം വര്‍ദ്ധിച്ച് 18,712.37ലേക്കാണ് ഉയര്‍ന്നത്.


ഇതോടെ കുടുംബങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുമെന്നാണ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരുടെ പ്രതീക്ഷ. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് നിരക്കുകള്‍ 5.25 ശതമാനത്തില്‍ തന്നെ തുടരാന്‍ അനുമതി നല്‍കുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസിന്റെ പ്രവചനം.

ആഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 6.8 ശതമാനത്തില്‍ നിന്നും 6.7 ശതമാനത്തിലേക്ക് താഴ്ന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം 7 ശതമാനത്തിലേക്കോ, അതിന് മുകളിലേക്കോ വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങളാണ് തെറ്റിയത്.

പലിശ നിരക്ക് വര്‍ദ്ധനവുകള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും യോഗം ചേരുമ്പോള്‍ തല്‍ക്കാലത്തേക്ക് ഭീഷണിയില്ലെന്ന് നിലയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് അനലിസ്റ്റുകള്‍ കരുതുന്നു. ബാങ്ക്ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

  • പ്രതീക്ഷകള്‍ തകിടം മറിച്ചു ഒക്ടോബറില്‍ പണപ്പെരുപ്പം 2.3 ശതമാനത്തില്‍
  • കാത്തിരിപ്പിനൊടുവില്‍ പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 4.75 ശതമാനത്തിലേക്ക് താഴ്ത്തി
  • ബജറ്റിന്റെ തുടര്‍ചലനങ്ങള്‍: 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് പൗണ്ട്
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
  • പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞ നിലയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാം
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍; ചെറുകിട ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധിപ്പിക്കുന്നു; പലിശ നിരക്ക് കുറയ്ക്കല്‍ അനിശ്ചിതത്വത്തില്‍
  • പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന് സാധ്യത മങ്ങുന്നു? മോര്‍ട്ട്‌ഗേജുകാര്‍ക്ക് വീണ്ടും നിരാശ
  • മോര്‍ട്ട്‌ഗേജ് നിരക്കില്‍ പ്രതീക്ഷ സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പലിശ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ നടപ്പാകും
  • പൗണ്ടിന് നല്ലകാലം തുടരുന്നു; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില
  • പൗണ്ടിന് ചാകരക്കാലം; രൂപയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടത്തില്‍; ഡോളറിനെതിരെയും മികച്ചനില
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions