മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 8 ഞായറാഴ്ച നോര്‍ത്തേന്‍ഡന്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് രാവിലെ 10 ന് തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് 10.30 ന് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളാഘോഷങ്ങള്‍ക്ക് യുകെയില്‍ വിവിധ മിഷനുകളില്‍ സേവനമനുഷ്ടിക്കുന്ന വൈദികര്‍ കാര്‍മികരായായിരിക്കും.
ഈ തിരുനാളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളും മിഷന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ അയ്യൂബ് എന്നിവര്‍ അറിയിച്ചു.
തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Hildas Church, 66 Kenworthy La, Northenden, Manchester, M22 4EF
സാധാരണ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Elizabeth Church, 48 Lomond Rd, Wythenshawe, Manchester, M22 5JD