യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; വഴങ്ങാതെ സര്‍ക്കാര്‍ ; ദുരിതത്തിലായി രോഗികള്‍

ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ 700 മണിക്കൂര്‍ പിന്നിടുമ്പോള്‍ കടുത്ത രോഷം രേഖപ്പെടുത്തി കാന്‍സര്‍ രോഗികള്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഇന്ന് രാവിലെ 7 മണിക്ക് അവസാനിക്കും. ഇതോടെ മാര്‍ച്ച് മുതല്‍ ഇവരുടെ സമരങ്ങള്‍ 22 ദിവസമായി ഉയര്‍ന്നു.

സീനിയര്‍ ഡോക്ടര്‍മാര്‍ 6 ദിവസമാണ് പിക്കറ്റിംഗ് സംഘടിപ്പിച്ചത്. ബുധനാഴ്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം കൈകോര്‍ത്ത് സമരം ചെയ്തത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമായി. ഒക്ടോബര്‍ 2ന് വീണ്ടും വാര്‍ഡുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടര്‍മാരോടും, കണ്‍സള്‍ട്ടന്റുമാരോടും ആവശ്യപ്പെടും.

മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്ന ഘട്ടത്തിലാണ് ബിഎംഎ സമരപ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്. ഒരു മില്ല്യണോളം അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് ഈ ഘട്ടത്തില്‍ റദ്ദാക്കപ്പെട്ടതെന്നാണ് കരുതുന്നത്. നിരവധി രോഗികള്‍ക്ക് പല തവണ ഈ ദുരിതം നേരിടേണ്ടി വന്നിട്ടുണ്ട്.

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരമായ 7.7 മില്ല്യണിലാണുള്ളത്. ക്യാന്‍സര്‍ രോഗികളുടെ കീമോതെറാപ്പി വരെ സമരങ്ങളെ തുടര്‍ന്ന് തടസ്സപ്പെടുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. കൃത്യമായ ഇടവേളകളില്‍ ചെയ്യുന്ന കീമോതെറാപ്പി നീട്ടിവെയ്ക്കുന്നത് രോഗികള്‍ക്ക് ആശങ്കയ്‌ക്കൊപ്പം ആപത്തായും മാറിയേക്കും.

ഗുരുതര രോഗാവസ്ഥകളുള്ള രോഗികളെ സമരങ്ങള്‍ ബാധിക്കാതെ നോക്കണമെന്നാണ് രോഗികള്‍ ആവശ്യപ്പെടുന്നത്.

 • സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 400 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്
 • ദിവസം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്‌ളവര്‍ പറിക്കല്‍
 • വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം
 • വര്‍ധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങള്‍ ചെറിയ വീടുകളിലേക്ക്
 • 79% ബൈ ടു ലെറ്റ് ഓണര്‍മാരും എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു
 • ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലേബര്‍ ടോറികളേക്കാള്‍ 20 പോയിന്റ് മുമ്പില്‍
 • എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അന്ത്യമാവും; കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാന്‍ മന്ത്രിമാര്‍
 • യുകെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് മഞ്ഞില്‍ പുതയുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്ത്
 • 'ക്രിസ്മസ് ഓഫര്‍': യുകെയില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്ച മുമ്പ് വിടുതല്‍
 • വോള്‍വര്‍ഹാംപ്ടണില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions