മുതിര്‍ന്ന സിപിഎം നേതാവും, മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നുതവണ എം.എല്‍.എ ആയിരുന്നു. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായിരുന്നു.