ചരമം

യുഎസില്‍ ഇന്ത്യക്കാരന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി

അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാല്‍ പരിഹര്‍ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആണ്‍കുട്ടിയും 6 വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.


ഇവരുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തേജും സൊണാലിയും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറഞ്ഞത്.


പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഇരുവരും ഐടി ജോലിക്കാരാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ താമസിച്ചു വരുന്ന സ്ഥലമാണ്.

  • അബിന്‍ മാത്തായിയ്ക്ക് യാത്രാ മൊഴിയേകാന്‍ മലയാളി സമൂഹം; സംസ്‌കാരം വ്യാഴാഴ്ച ബ്ലാക്‌ബേണില്‍
  • ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ചനിലയില്‍; ബ്ലൗസ് കീറിയ നിലയില്‍, മുഖത്ത് നഖത്തിന്റെ പാടുകള്‍
  • ഹംഗറിയില്‍ ഇടുക്കി സ്വദേശി കിടപ്പു മുറിയില്‍ മരിച്ച നിലയില്‍
  • അയര്‍ലന്‍ഡില്‍ കോഴിക്കാട് സ്വദേശി മരിച്ചു
  • ന്യൂസിലാന്റില്‍ റാന്നി സ്വദേശിനി കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞു
  • പോള്‍ ചാക്കുവിന് ഇന്ന് ഓള്‍ഡാമില്‍ അന്ത്യവിശ്രമം; വിട നല്‍കാന്‍ മലയാളി സമൂഹം
  • മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കുവിന്റെ പൊതുദര്‍ശനം ഇന്ന്; സംസ്‌കാരം ശനിയാഴ്ച
  • തൊടുപുഴ സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ അന്തരിച്ചു
  • ചെറുകത്ര ജോര്‍ജ് തോമസ് (അച്ചന്‍കുഞ്ഞ്-88) അന്തരിച്ചു
  • മലയാളി നഴ്സ് യുകെയില്‍ കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions