ബെഡ്‌ഫോര്‍ഡ്; സെപ്തംബര്‍ 23 ന് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ 2022 '23 എക്ടിക്യൂട്ടീവ് കമ്മിറ്റി വരവ് ചെലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശേഷം 2023 -24 വര്‍ഷത്തെ ഏഎക്ടിക്യൂടീവ് കമ്മിറ്റിയെ നിയോഗിക്കുകയും മുന്നോടുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു. രേഖ സാബു പ്രസിഡന്റായും സുധീഷ് സുധാകരന്‍ സെക്രട്ടറിയായും ജെഫ്രിന്‍ ട്രെഷററായും നിയുക്തരായി. മാത്യൂസ് മറ്റമന, സജിമോന്‍ മാത്യൂ, സുബിന്‍ ഈശോ, നിവിന്‍ സണ്ണി എന്നിവര്‍ എക്ടിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റപ്പോള്‍, രഞ്ജു ഫിലിപ്പ് ഏലിയാമ്മ ബേബി എന്നിവര്‍ വനിതാ പ്രതിനിധിക്‌ളായി. ഡെല്‍ന ബിബി, കെവിന്‍ സജി എന്നിവര്‍ യൂവ പ്രതിനിധികളുടെ ഉത്തരവാദിത്വം വഹിക്കും.