ഒക്ടോബര്‍ 20നു നോര്‍ത്താംപ്ടണിലെ, നോര്‍ത്താംപ്ടന്‍ ടൗണ്‍ സെന്റര്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെട്ട യു കെ മലയാളി ബിസിനസ്സ് ഷോ, ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
യു കെ യിലെ പ്രമുഖ മലയാളി ബിസിനസ്സുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കണ്‍സള്‍ട്ടന്‍സി സംരംഭങ്ങള്‍, ഫ്രാഞ്ചൈസികള്‍, ടെക് കമ്പനികള്‍ അങ്ങനെ ഒട്ടേറെ ബിസിനസ്സ് സ്ഥാപനങ്ങള്‍ ഈ ബിസിനസ്സ് ഷോയില്‍ പങ്കെടുത്തു.
ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ആശയങ്ങളും സാദ്ധ്യതകളും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളുമായ് പങ്ക് വെക്കാനും പുതിയ നിക്ഷേപസാദ്ധ്യതകളെ കുറിച്ചുള്ള അറിവുകള്‍ പങ്ക് വെക്കുന്നതിനും, ഈ ബിസിനസ്സ് ഷോ വളരെയധികം സഹായിച്ചുവെന്ന് ഷോയില്‍ പങ്കെടുത്ത യു കെ യിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടു. യു കെ യിലെ മലയാളി ബിസിനസ്സുകള്‍ക്ക് പരസ്പരം ആശയങ്ങള്‍ പങ്ക് വെക്കുവാനും പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനും ഒരു വേദി ലഭിച്ചുവെന്നത് തന്നെയാണു ഈ ബിസിനസ്സ് ഷോയുടെ പ്രാധാന്യമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
യു എ ഇ യില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമുള്ള ബിസിനസ്സുകള്‍ ഈ ഷോയില്‍ പങ്കെടുക്കുകയുണ്ടായി. യു കെ ബിസിനസ്സുകള്‍ക്ക് യു എ ഇയിലും മിഡില്‍ ഈസ്റ്റിലും ഉള്ള ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്നതിനു വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി ചെയ്യുന്ന റീച്ച് ഔട്ട് ഗ്ലോബല്‍ എന്ന കമ്പനി ഈ ഷോയില്‍ പങ്കെടുത്തു.
അതുപോലെ യു കെ യില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റെസ്റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള ഫുഡ് ഓര്‍ഡറുകളും റിസര്‍വ്വേഷന്‍ ബുക്കിംഗും ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോസ് മെഷീനിന്റെ പ്രോഡക്ട് ലോഞ്ചും ഈ ബിസിനസ്സ് ഷോയില്‍ നടന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് ഓര്‍ഡര്‍ ഓണ്‍ലൈന്‍ എന്ന ബിസിനസ്സാണു ഈ നേട്ടം കൈവരിച്ചത്. കോര്‍ മൊബൈല്‍ ടെക്‌നോളജിയില്‍ എക്‌സ്‌പേര്‍ട്ടുകളായ ലണ്ടനില്‍ നിന്നുള്ള Tabnova Ltd ഈ ഷോയില്‍ പങ്കെടുത്തു.