അസോസിയേഷന്‍

പതിനാലാമത് യുക്മ ദേശീയ കലാമേള ഇന്നസെന്റ് നഗറില്‍; ലോഗോ രൂപകല്‍പനയില്‍ ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസും നഗര്‍ നാമകര ണത്തില്‍ ബിനോ മാത്യുവും വിജയികള്‍

അഭിനേതാവ്, പാര്‍ലമെന്റേറിയന്‍, എഴുത്തുകാരന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഇന്നസെന്റിന് യുക്മയുടെ ആദരവ് അര്‍പ്പിച്ച് കൊണ്ട്, പതിനാലാമത് യുക്മ ദേശീയ കലാമേള നഗറിന് 'ഇന്നസെന്റ് നഗര്‍'' എന്ന് നാമകരണം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് അന്തരിച്ച ഇന്നസെന്റ് മലയാള സിനിമയിലെ നര്‍മ്മത്തിന്റെ രാജകുമാരനായി തിളങ്ങിയത് അരനൂറ്റാണ്ടിലേറെക്കാലമാണ്. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഇന്നസെന്റ് പാര്‍ലമെന്റ് അംഗമെന്ന നിലയിലും ജനമനസ്സുകളില്‍ അംഗീകാരം നേടി.

യുക്മ കലാമേള ലോഗോ രൂപകല്‍പനയ്ക്കും നഗര്‍ നാമകരണ നിര്‍ദ്ദേശങ്ങള്‍ക്കും വളരെ ആവേശകരമായ പ്രതികരണങ്ങളാണ് യുകെ മലയാളികള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. നിരവധി പേര്‍ പങ്കെടുത്ത ലോഗോ രൂപകല്‍പ്പനാ മത്സരത്തില്‍ വിജയിയായത് യുക്മ യോര്‍ക് ഷയര്‍ & ഹംബര്‍ റീജിയണിലെ കീത്ലി മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസാണ്. പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഉപയോഗിച്ച ലോഗോ രൂപകല്‍പ്പന ചെയ്തതും ഫെര്‍ണാണ്ടസ് ആയിരുന്നു.

ഹെരിഫോര്‍ഡ് മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ബിനോ മാത്യുവാണ് നഗര്‍ നാമകരണ മത്സരത്തില്‍ വിജയിയായത്. നിരവധി നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച നഗര്‍ നാമകരണ മത്സരത്തില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളും ''ഇന്നസെന്റ് നഗര്‍'' ആയിരുന്നു. ഇന്നസെന്റ് നഗര്‍ നിര്‍ദ്ദേശിച്ച ആളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 2022, 2023 വര്‍ഷങ്ങളില്‍ യുക്മ കേരളപ്പൂരം വള്ളംകളിയുടെ ലോഗോ തയ്യാറാക്കിയത് ബിനോയായിരുന്നു. വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ദേശീയ കലാമേള വേദിയില്‍ വെച്ച് നല്‍കുന്നതാണെന്ന് വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്മ ദേശീയ സമിതി അറിയിച്ചു.

നവംബര്‍ നാലിന് ചെല്‍റ്റന്‍ഹാമിലെ ഇന്നസെന്റ് നഗറില്‍ (ക്‌ളീവ് സ്‌കൂള്‍) വെച്ച് നടക്കുന്ന പതിനാലാമത് യുക്മ കലാമേളയുടെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ നടന്ന് വരികയാണ്. ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ എല്ലാ റീജിയണുകളിലും വളരെ വിജയകരമായി നടന്ന് കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റീജിയണുകളില്‍ അനുഭവപ്പെട്ടത്. അതിനാല്‍ത്തന്നെ ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേള ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെക്കൊണ്ടും കാണികളായി എത്തുന്നവരെക്കൊണ്ടും ചരിത്ര സംഭവമായി മാറുമെന്നു കരുതുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് യുക്മ ദേശീയ സമിതി നടത്തിക്കൊണ്ടിരിക്കുന്നത്.

പതിനാലാമത് യുക്മ ദേശീയ കലാമേള നടക്കുന്ന ചെല്‍റ്റന്‍ഹാമിലെ ഇന്നസെന്റ് നഗറിലേക്ക് (ക്‌ളീവ് സ്‌കൂള്‍) കലാസ്‌നേഹികളായ മുഴുവന്‍ യുകെ മലയാളികളെയും, യുക്മ ദേശീയ സമിതിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം

CLEEVE SCHOOL, CELTENHAM, GOUCESTERSHIRE, G52 8AE

 • ഇംഗ്ലീഷ് നാഷണല്‍സ് അണ്ടർ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക്
 • തോമസ് ചാഴിക്കാടന്‍ എംപിക്ക് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)
 • തൃശ്ശൂര്‍ ജില്ലാ സംഗമം ബെല്‍ഫാസ്റ്റില്‍ അവിസ്മരണീയമായി
 • യുക്മ ദേശീയ കലാമേളയില്‍ മിഡ്‌ലാന്‍ഡ് റീജിയണ്‍ ചാമ്പ്യന്മാരായി; യോര്‍ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പായി
 • മലയാളികളുടെ അഭിമാനമായി മാറിയ ഡോ.ജൂണ സത്യന് യുക്മയുടെ ആദരവ്; ദേശീയ കലാമേളയിലെ വിശിഷ്ടാതിഥി
 • ടോണ്ടന്‍ മലയാളി അസ്സോസിയേഷന് പുതിയ നേതൃത്വം ; ജതീഷ് പണിക്കര്‍ പ്രസിഡന്റ്, വിനു വി നായര്‍ സെക്രട്ടറി
 • നോര്‍ത്താംപ്ടണിലെ യു കെ മലയാളി ബിസിനസ്സ് ഷോ വന്‍ വിജയമായി
 • മാഞ്ചസ്റ്ററിലെ ഷെറി ബേബി ക്‌നാനായ മഹിളാരത്‌നം; യുകെകെസിഡബ്ല്യുഎഫിന്റെ നാലാമത് വാര്‍ഷികത്തിനു സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ തിരശ്ശീല വീണപ്പോള്‍
 • കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍
 • കലാഭവന്‍ ലണ്ടന്റെ ഓള്‍ യുകെ തിരുവാതിരകളി മത്സരം 'ആരവം 2023' അവിസ്മരണീയമായി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions