അമേരിക്കയിലെ മെയിനിലെ ലെവിസ്റ്റണില്‍ 18 പേരെ കൊലപ്പെടുത്തിയയാളെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഇയാളുടെ താമസസ്ഥലത്ത് നിന്നും ഒരു ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയിരുന്നു. മൃതദേഹം ലെവിസ്റ്റണില്‍ നിന്നും എട്ടു മൈല്‍ അകലെ ഹിസ്ബണ്‍ എന്ന വനപ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ഇയാള്‍ ഒരു റെസ്‌റ്റോറന്റിലും ഒരു ബൗളിംഗ് ആലിയിലും നടത്തിയ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് തെരച്ചിലിലായിരുന്നു. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന റീസൈക്ലിംഗ് സെന്ററിന് അടുത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ലെവിസ്റ്റണ്‍ വെടിവെയ്പ്പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ പ്രതി റോബര്‍ട്ടാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ താമസസ്ഥലം വളഞ്ഞ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും റോബര്‍ട്ട് മകന് വേണ്ടിയെഴുതിയ ഒരു ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം വെടിവെയ്പ്പിന് കാരണം ഇതില്‍ കുറിച്ചിരുന്നില്ല.
അമേരിക്കന്‍ സൈന്യത്തില്‍ നേരത്തേ ജോലി ചെയ്തിട്ടുള്ള റോബര്‍ട്ട് നേരത്തേ നടത്തിയ വെടിവെയ്പ്പില്‍ 14 നും 65 നും ഇടയില്‍ പ്രായമുള്ളവരാണ് വെടിയേറ്റ് മരിച്ചത്. ഇയാള്‍ക്ക് വേണ്ടി പിന്നീട് വ്യാപകമായ തെരച്ചില്‍ നടത്തിയ പോലീസ് വീട്ടില്‍ നിന്നും ഒരു തോക്കും റോബര്‍ട്ടിന്റെ സെല്‍ഫോണും കണ്ടെത്തിയിരുന്നു. അതേസമയം മെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ലെവിസ്റ്റണില്‍ ഈ വര്‍ഷം നടക്കുന്ന 36 ാമത്തെ വെടിവെയ്പ്പ് സംഭവമായിരുന്നു ഇത്. കാര്‍ഡിന്റെ ബന്ധുക്കള്‍ പറയുന്നതനുസരിച്ച് കാര്‍ഡ് മാനസീക അസ്വാസ്ഥ്യത്തിന് ചികിത്സിക്കപ്പെട്ടയാളാണ്. ചില ശബ്ദം കേള്‍ക്കുന്നതിനെക്കുറിച്ച് ചിലരോട് ഇയാള്‍ പറഞ്ഞിരുന്നതായും വിവരമുണ്ട്. ഇതിന് പിന്നാലെയായിരുന്നു വെടിവെയ്പ്പ്.