ഇമിഗ്രേഷന്‍

വിദേശ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് മിനിമം സാലറി 34,500 പൗണ്ട് ആവും; കെയറര്‍മാരുടെ എണ്ണം പരിമിതപ്പെടുത്തി


ഹോം ഓഫീസിന്റെ പുതിയ കുടിയേറ്റ നിയമം ഇന്ത്യക്കാര്‍ക്കു തിരിച്ചടിയാവും . സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.

ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും മന്ത്രി റോബര്‍ട്ട് ജെന്റിക്കും കുടിയേറ്റത്തിന്, പ്രത്യേകിച്ചും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ വരവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍, യു കെയില്‍ ലഭിക്കേണ്ട മിനിമം വേതനം , 26,200 പൗണ്ട് എന്നതില്‍ നിന്നും 34,500 പൗണ്ട് ആക്കണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതുവഴി, കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്കുള്ള വിദേശികളുടെ വരവ് കുറയും. മാത്രമല്ല, തൊഴിലുടമകള്‍ക്ക് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ പണം മുടക്കേണ്ടതായും വരും.

സോഷ്യല്‍ കെയര്‍ പോലുള്ള മേഖലകളിലെക്ക് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുള്ള വിസാ ഫീസ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും.
2023/24 കാലത്ത് വിദേശത്തു നിന്നും എത്തും എന്ന് പ്രതീക്ഷിക്കുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം 2,05,000 ആണ്. അതായത് മൊത്തം വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം നിലവിലെ 4,09,000 എന്നതില്‍ നിന്നും 6,84,000 ആയി ഉയരും എന്നര്‍ത്ഥം. ഈ കണക്കുകള്‍ പുറത്തു വന്നതോടെ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് ബാക്ക് ബെഞ്ചുകളില്‍ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 6,06,000 എന്ന റെക്കോര്‍ഡ് നിലയിലേക്ക് എത്തിയിരുന്നു.

സോഷ്യല്‍ കെയര്‍ മേഖലയില്‍ വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. നിലവില്‍ പ്രതിവര്‍ഷം ശരാശരി 1,20,000 പേരാണ് ഇതിനായെത്തുന്നത്. അതുപോലെ വിദേശ തൊഴിലാളികള്‍ക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും.

ഇപ്പോള്‍ രാജ്യത്തു സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്ന ഇന്‍-കണ്‍ട്രി വിസകളുടെ എണ്ണം 2023/24 ലെ 2,04,000 എന്നതില്‍ നിന്നും 2028/29 ആകുമ്പോഴേക്കും 5,84,000 ആയി വര്‍ദ്ധിക്കും എന്നാണ് കണക്കാക്കുന്നത്. ഇതോടെയാണ് വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമായത്.

ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ് വിസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഇതിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ നെറ്റ് മൈഗ്രേഷന്‍ കാര്യമായ തോതില്‍ താഴുമെന്ന് അക്കാഡമിക് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

കുടിയേറ്റം നയം വിപ്ലവകരമായ രീതിയില്‍ ഉടച്ച് വാര്‍ക്കുന്നതിനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്. ഇതിലെ പ്രധാന നീക്കമെന്ന നിലയിലാണ് രാജ്യത്ത് തൊഴിലെടുക്കാനെത്തുന്ന വിദേശികളുടെ ഏറ്റവും ചുരുങ്ങിയ ശമ്പളനിബന്ധന ഉയര്‍ത്താന്‍ പോകുന്നത്. ശമ്പളം നിര്‍ണയിക്കാന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുളള ഇപ്പോഴത്തെ രീതി പ്രയോജനകരമല്ലെന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.

  • അധികാരത്തിലെത്തിയാല്‍ കുടിയേറ്റത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ലേബറും
  • യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം
  • ഈ വര്‍ഷം 10 മാസം യുകെയില്‍ എത്തിയത് ഒരു ലക്ഷം മലയാളികള്‍
  • സ്റ്റുഡന്റ്, വര്‍ക്ക് വിസകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍; നെറ്റ് മൈഗ്രേഷന്‍ ഇടിഞ്ഞ് തുടങ്ങും
  • ഒക്ടോബര്‍ 4 മുതല്‍ ഹോം ഓഫീസ് വിസ, ഹെല്‍ത്ത് കെയര്‍ ഫീസുകള്‍ വര്‍ധിക്കും; കുടിയേറ്റ കുടുംബങ്ങള്‍ക്ക് ബാധ്യത
  • യുകെ വിസ ഫീസ് വര്‍ദ്ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍; വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് കൂടും; സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടും
  • യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യക്കാരുടെ ഇടി; ജൂണ്‍ വരെയുള്ള കാലയളവില്‍ എത്തിയത് 142848 പേര്‍
  • ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള യുകെ വിസ നിയമങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യത
  • സ്റ്റുഡന്റ് വിസയിലുള്ളവര്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ കോഴ്സ് കഴിയണം
  • വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ നിരക്ക് ഉയരാം; കുടിയേറ്റത്തിന് ഒരുങ്ങുന്നവര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions