ചരമം

ലണ്ടനില്‍ കോട്ടയം സ്വദേശിയായ യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍

യുകെ മലയാളികളെ നടുക്കി ലണ്ടനില്‍ മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് കെവില്‍ ജേക്കബ് (32) എന്ന യുവാവ് മരണത്തിന് കീഴടങ്ങിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കട്ടിലില്‍ ഏക മകന്റെ ചേതനയറ്റ ശരീരമാണ് കണ്ടത്. പിതാവ് അവധിയ്ക്ക് നാട്ടിലായിരിക്കെയാണ് കുടുംബത്തിന് അപ്രതീക്ഷിതമായ വിധി കാത്തിരുന്നത്. ബോക്‌സിങ്ങും ക്രിക്കറ്റും ജിമ്മും എല്ലാം ആസ്വദിച്ചിരുന്ന തികച്ചും ആരോഗ്യവാനായ കെവിലിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും


ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തുകയായിരുന്നു കെവില്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തിയ അമ്മ, വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കട്ടിലില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രിയില്‍ കെവില്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈലും ഉള്‍പ്പെടെ കട്ടിലില്‍ ഉണ്ടായിരുന്നു.


കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഓമനയുടെയും ഏകമകനാണ് കെവില്‍. പഠനത്തിനുശേഷം ബിസിനസിലേക്ക് തിരിഞ്ഞ കെവില്‍ അച്ഛനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തിവരികയായിരുന്നു.


റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം വ്യക്തമാവൂ.

 • നോര്‍ത്താംപ്ടണില്‍ വിട പറഞ്ഞ ആറ് വയസുകാരന്‍ സാമുവലിന്‌ തിങ്കളാഴ്ച അന്ത്യാഞ്ജലി
 • ചിങ്ങവനം സ്വദേശിയായ യുകെ മലയാളി വീട്ടില്‍ മരിച്ച നിലയില്‍
 • പാലക്കാട് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍, മകന്‍ കസ്റ്റഡിയില്‍
 • ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ നാട്ടില്‍ അന്തരിച്ചു
 • ക്രോയ്‌ഡോണില്‍ വിട പറഞ്ഞ ശ്രീകുമാര്‍ രാഘവന് ബുധനാഴ്ച അന്ത്യാഞ്ജലി
 • ലെസ്റ്ററില്‍ മലയാളി കാന്‍സര്‍ ബാധിച്ചു മരിച്ചു
 • ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി നഴ്സ് മരണമടഞ്ഞു
 • അയര്‍ലന്‍ഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി അന്തരിച്ചു
 • യുഎസില്‍ ഇന്ത്യക്കാരന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി
 • സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions