ആരോഗ്യം

സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു

എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് വിതരണത്തിലൂടെ 17,000 പേര്‍ക്ക് സ്‌ട്രോക്ക് വരുന്നത് തടയാനും നാലായിരത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ്-തിന്നിംഗ് ഡ്രഗുകള്‍ വ്യാപകമായി ത്വരിതഗതിയില്‍ വിതരണം ചെയ്തതിലൂടെയാണ് ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനും 17,000 പേര്‍ക്ക് സ്‌ട്രോക്ക് വരുന്നത് പ്രതിരോധിക്കാനും സാധിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഹെഡ് ഓഫ് ദി ഹെല്‍ത്ത് സര്‍വീസ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിയനുസരിച്ച് അര മില്യണോളം പേര്‍ ഇപ്പോള്‍ തന്നെ ഡയറക്ട് ഓറല്‍ ആന്റികോഗുലന്റ്‌സ്(ഡിഒഎസി) എന്ന ജീവന്‍രക്ഷാ മരുന്ന് കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ സ്വീകരിച്ചുവെന്നാണ് കണക്കുകള്‍ .


ഇവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായുള്ള പ്രധാനപ്പെട്ട എന്‍എച്ച്എസ് ഡ്രൈവിനെ തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. 2022 ജനുവരി മുതല്‍ ഏതാണ്ട് 460,000 പേരാണ് ഡിഒഎസി ഡ്രഗ്‌സ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനായി 24 മില്യണിലധികം പ്രിസ്‌ക്രിസ്പഷനുകളാണ് രോഗികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതിലൂടെ 17,000 പേര്‍ക്ക് സ്‌ട്രോക്ക് വരുന്നത് തടയാനും 4000 മരണങ്ങളെ പ്രതിരോധിക്കാനും സാധിച്ചുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇന്ന് കിംഗ്‌സ് ഫണ്ട് ആന്വല്‍ കോണ്‍ഫറന്‍സില്‍ വച്ച് എന്‍എച്ച്എസ് ഹെഡായ അമന്‍ഡ പ്രിറ്റ്ചാര്‍ഡ് ഈ ലൈഫ് സേവിംഗ് എന്‍എച്ച്എസ് റോള്‍ഔട്ടിനെ പുകഴ്ത്തി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


സ്‌ട്രോക്കിനെ പ്രതിരോധിക്കാനുളള എന്‍എച്ച്എസിന്റെ പ്രധാനപ്പെട്ട ഡ്രൈവിന്റെ ഭാഗമായിട്ടാണിത് നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ രോഗസാധ്യത നേരത്തെ കണ്ടെത്തി ചികിത്സ കഴിയുന്നതും വേഗം നല്‍കി നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിയല്‍ ഫിബ്രില്ലേഷന്‍ എന്ന അവസ്ഥയെയും രക്തം കട്ടപിടിക്കുന്നതിനെയും പ്രതിരോധിക്കുകയും അതിനുള്ള ചികിത്സയേകുകയുമാണ് ഇതിലൂടെ നിര്‍വഹിച്ച് വരുന്നത്. രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് ക്രമരഹിതവും അസാധാരണവുമായ രീതിയില്‍ ഹൃദയമിടിപ്പുണ്ടാവുകയാണ് ചെയ്യുന്നത്.


എന്നാല്‍ സ്‌ട്രോക്കുണ്ടാകുന്നതിന് മുമ്പ് ഇതിന്റെ യാതൊരു ലക്ഷണവുമുണ്ടാകില്ലെന്നതാണ് ഇതിന്റെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന അപകടം. പുതിയ മരുന്നിന്റെ ഉപയോഗത്തിലൂടെ ഈ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ രംഗത്തെ ചികിത്സയില്‍ വിപ്ലവം തീര്‍ത്തിരിക്കുന്നത്.ഇംഗ്ലണ്ടില്‍ ആര്‍ട്ടിയല്‍ ഫിബ്രില്ലേഷന്‍ എന്ന അവസ്ഥയുമായി ഏതാണ്ട് 1.5 മില്യണ്‍ പേരാണ് ജീവിക്കുന്നത്. അഞ്ചിലൊന്ന് പേരിലും സ്‌ട്രോക്കുണ്ടാക്കുന്നതിന് കാരണം ഈ അവസ്ഥയാണ്. എന്‍ഐസിഇ മാര്‍ഗനിര്‍ദേശമനുസരിച്ച് ക്ലിനിക്കല്‍, കോസ്റ്റ് എഫക്ടീവ് ട്രീറ്റ്‌മെന്റുകള്‍ക്കായി നാല് ഡിഒഎസികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവ വ്യാപകമായി നല്‍കുന്നതിലൂടെ ആര്‍ട്ടിയല്‍ ഫിബ്രില്ലേഷനും സ്‌ട്രോക്ക് വരാന്‍ വളരെ സാധ്യതയുള്ളവരുമായ 90 ശതമാനം പേര്‍ക്കും നിലവില്‍ നല്ല ചികിത്സ ലഭിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

  • വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
  • ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
  • ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
  • പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
  • ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!
  • ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
  • ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
  • അല്‍ഷിമേഴ്സിനെതിരെ കണ്ടെത്തിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍; വില 20,000 പൗണ്ട്!
  • ടൈപ്പ് 2 പ്രമേഹത്തെ മറികടക്കാന്‍ എന്‍എച്ച്എസ് സൂപ്പും ഷേക്ക് ഡയറ്റും
  • ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ: രോഗികളുടെ എണ്ണം കൂടുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions