Don't Miss

നഴ്സ് മെറിന്റെ കൊലപാതകം: ഭര്‍ത്താവ് നെവിന് ജീവപര്യന്തം

മലയാളി നഴ്സ് മെറിനെ കുത്തിവീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ ഭര്‍ത്താവ് നെവിന് ജീവപര്യന്തം. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ 37) യുഎസിലെ ഫ്‌ളോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാലാണ് വധശിക്ഷയിൽ നിന്നു ഫിലിപ്പിനെ ഒഴിവാക്കിയത്.



2020 ജൂലൈ 28-ന് മെറിനെ കുത്തിയും കാർ കയറ്റിയും കൊന്നെന്നാണ് കേസ്. മെറിൻ ജോലിനോക്കുന്ന കോറൽ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. കുത്തിവീഴ്‌ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കാത്തുനിന്നു കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനൊപ്പം മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്. മെറിനു നീതി ലഭിച്ചതായി അമ്മ മേഴ്‌സി പറഞ്ഞു. ഫിലിപ് -മെറിൻ ദമ്പതികളുടെ മകൾ മേഴ്‌സിക്കും ജോയിക്കുമൊപ്പമാണ് ഇപ്പോൾ.



ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തമാണ് അമേരിക്കൻ കോടതി വിധിച്ചിട്ടുള്ളത്. അമേരിക്കയിൽ ജീവപര്യന്തം എന്നാൽ മരണം വരെ എന്നാണ്. മെറിന് 17 തവണ കുത്തേറ്റു. ഫിലിപ്പ് മാത്യു, മെറിന്റെ കാർ തടഞ്ഞുനിർത്തി, പലതവണ വെട്ടി. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചു കയറ്റുകയായിരുന്നു. മെറിൻ കൊല്ലപ്പെടുമ്പോൾ ഏകമകൾ നോറയ്ക്ക് രണ്ടുവയസ്സേ ഉണ്ടായിരുന്നുള്ളൂ. മെറിൻ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവർത്തകരുടെ മൊഴിയാണ് .മെറിനെ കൊന്നത് സഹപ്രവർത്തകരുടെ മുന്നിലിട്ടാണ്.


ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറിൽ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണം നടന്നു. ഫിലിപ്പെന്ന നെവിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സഹപ്രവർത്തകർ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ച് പൊലീസിന് മെറിൻ മരണ മൊഴി കൊടുക്കുകയും ചെയ്തു.


ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. നിലവിലുള്ള ജോലി രാജി വച്ച് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.

  • സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു
  • ഇസ്രയേലിന്റെ ഗാസ യുദ്ധം: ലേബറില്‍ പൊട്ടിത്തെറി
  • എട്ടുമാസം ഗര്‍ഭിണിയായിരുന്ന സീരിയല്‍ താരം പ്രിയക്ക് ദാരുണാന്ത്യം; കുഞ്ഞ് ഐസിയുവില്‍!
  • കാനഡയിലേക്കുള്ള വിസ അപേക്ഷകള്‍ വൈകും; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി
  • ഇസ്രയേലിന് മലയാളി നഴ്‌സുമാര്‍ 'ഇന്ത്യന്‍ സൂപ്പര്‍ വിമന്‍'
  • ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച് പള്ളി വികാരി; ചുമതലയില്‍ നിന്ന് മാറ്റി സഭ
  • ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു
  • കേരളത്തിലെ നിപ്പ ഭീഷണി: സ്ഥിതി വിലയിരുത്തി യുകെ
  • നഷ്ടപ്രണയം വീണ്ടെടുക്കാന്‍ ഓണ്‍ലൈന്‍ ദുര്‍മന്ത്രവാദം; ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് ആറ് ലക്ഷം പോയി
  • പുതുപ്പള്ളിയിലെ ഷോക്ക് ട്രീറ്റ്‌മെന്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions