ആരോഗ്യം

ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ


ഇംഗ്ലണ്ടില്‍ ശ്വാസകോശ കാന്‍സറിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടി ഈ മാസം ആരംഭിക്കുന്നു. ഇംഗ്ലണ്ടിലെ ലംഗ് കാന്‍സര്‍ ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രീകരിച്ചായിരിക്കും ഈ പ്രചാരണ പരിപാടി നടത്തുന്നത്. 'ലെറ്റസ് ടാക്ക് ലംഗ് കാന്‍സര്‍ റോഡ് ഷോ' എന്നാണിത് അറിയപ്പെടുന്നത്. രോഗം ബാധിച്ച വലിയ ശ്വാസകോശത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരിക്കും ഈ റോഡ് ഷോ ആയിരക്കണക്കിന് പേരിലേക്ക് എത്തുന്നത്. ശ്വാസകോശ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളില്‍ കടുത്ത രീതിയിലുള്ള ബോധവല്‍ക്കരണം നടത്താനും സാധ്യമായ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുകയുമാണ് ഈ റോഡ്‌ഷോയുടെ ലക്ഷ്യം.

എന്‍എച്ച്എസും റോയ് കാസില്‍ ലംഗ് ഫൗണ്ടേഷനും ചേര്‍ന്നാണീ റോഡ് ഷോ നടത്തുന്നത്. മൂന്നാഴ്ചയോ അതിലധികമോ സമയം കടുത്ത ചുമയുണ്ടായാല്‍ അഞ്ചിലൊന്ന് പേര്‍ (41 ശതമാനം പേര്‍) മാത്രമാണ് തങ്ങളുടെ ജിപിയെ കാണുന്നതെന്ന് പുതിയ സര്‍വേയില്‍ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശ്വാസകോശ കാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഈ റോഡ് ഷോ അടിയന്തിരമായി സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും വളരെ കുറച്ച് പേരെ മാത്രമേ ശ്വാസകോശ അര്‍ബുദം ബാധിക്കുന്നുള്ളുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേരും വിശ്വസിക്കുന്നതെന്നും തെളിഞ്ഞിരുന്നു.


എന്നാല്‍ യുകെയിലെ കാന്‍സര്‍ മരണങ്ങളില്‍ ഭൂരിഭാഗവും ശ്വാസകോശ കാന്‍സര്‍ മൂലമാണെന്ന യാഥാര്‍ത്ഥ്യം മിക്കവര്‍ക്കുമറിയില്ലെന്നതാണ് സത്യം. ഇതിനെത്തുടര്‍ന്നാണ് ജനങ്ങളെ ഇതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ഈ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്വാസകോശം അര്‍ബുദം പുകവലിക്കാരെ മാത്രമാണ് ബാധിക്കുന്നതെന്നാണ് 14 ശതമാനം പേര്‍ അഥവാ ഏഴിലൊന്ന് പേര്‍ വിശ്വസിക്കുന്നതെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിരുന്നു. ശ്വാസകോശ അര്‍ബുദത്തിന് വളരെ നേരത്തെ ചികിത്സ ലഭിച്ചാല്‍ രോഗികള്‍ അതിജീവിക്കുന്നതിനുള്ള സാധ്യതയേറെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.


ഈ രോഗത്തിന്റെ ആദ്യ സ്‌റ്റേജിലോ അല്ലെങ്കില്‍ രണ്ടാമത്തെ സ്‌റ്റേജിലോ ചികിത്സ ലഭിച്ചാല്‍ പോലും രോഗത്തിന്റെ അവസാന ഘട്ടത്തിലെത്തിയവരേക്കാള്‍ അഞ്ച് വര്‍ഷമോ അതിലധികമോ കാലം കൂടുതല്‍ ജീവിക്കാന്‍ സാധ്യതയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പുതിയ റോഡ് ഷോയുടെ ഭാഗമായി സ്‌പെഷ്യലിസ്റ്റ് വളണ്ടിയര്‍മാരുടെ ടീമുകള്‍ കാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഈ കാംപയിനെ സഹായിക്കുന്നതായിരിക്കും. ഇംഗ്ലണ്ടിലെ വിവിധ കമ്മ്യൂണിറ്റികൡലൂടെ സഞ്ചരിക്കുന്ന ഈ റോഡ് ഷോ ആയിരക്കണക്കിന് പേരെ ശ്വാസകോശ അര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതായിരിക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ലോക്കല്‍ ഹൈസ്ട്രീറ്റുകള്‍ തുടങ്ങിയിടങ്ങളിലെല്ലാം ഈ റോഡ്‌ഷോ കടന്ന് ചെല്ലും.

 • ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാന്‍ഡ് വിച്ചില്‍ ഇ-കോളി ബാക്ടീരിയ: രോഗികളുടെ എണ്ണം കൂടുന്നു
 • യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ധര്‍
 • യുകെയില്‍ കാന്‍സര്‍ കണ്ടെത്തുന്നതില്‍ വന്‍വീഴ്ച; 1 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി വഷളായപ്പോള്‍
 • ഇ.കോളി സാധ്യത; സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാന്‍ഡ്‌വിച്ചുകളും റാപ്പുകളും സലാഡുകളും തിരിച്ചുവിളിക്കുന്നു
 • എനര്‍ജി ഡ്രിങ്ക് ഉപയോഗം; പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
 • യുകെയില്‍ ഭക്ഷ്യവസ്തുവില്‍ നിന്ന് ഇ.കോളി പൊട്ടിപ്പുറപ്പെട്ടു; അടിയന്തര ദേശീയ ആരോഗ്യ മുന്നറിയിപ്പ്
 • യുകെയില്‍ യുവതീയുവാക്കളില്‍ ടൈപ്പ് 2 പ്രമേഹം കുതിച്ചുയരുന്നു
 • ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെ ചെറുക്കാന്‍ ഫലപ്രദമായ മരുന്നുകള്‍
 • പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍! ആശങ്ക
 • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions