ആരോഗ്യം

അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍


അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്താന്‍ ബ്ലഡ് ടെസ്റ്റുകള്‍ നടത്തുന്നതിലൂടെ വളരെ നേരത്തെ തന്നെ സാധിക്കുമോയെന്ന ഒരു നിര്‍ണായക പഠനം നടത്താന്‍ എന്‍എച്ച്എസ് . അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗികള്‍ക്ക് കൂടുതല്‍ പിന്തുണയും ട്രീറ്റ്‌മെന്റുകളുമുറപ്പാക്കി അവരെ അല്‍ഷിമേഴ്‌സ് തീര്‍ത്തും കീഴ്‌പ്പെടുത്തുന്നതില്‍ നിന്നും രക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് വര്‍ഷ കാലയളവില്‍ നടത്തുന്ന ഈ പഠനപദ്ധതിക്കായി അഞ്ച് മില്യണ്‍ പൗണ്ടാണ് നീക്കി വച്ചിരിക്കുന്നത്. നിലവില്‍ അല്‍ഷിമേഴ്‌സ് തിരിച്ചറിയുന്നതിനായി ഒരു സിംഗിള്‍ ടെസ്റ്റ് നിലവിലില്ല. ഇതിനാല്‍ രോഗികള്‍ക്ക് ചികിത്സക്കായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും നിലവിലുണ്ട്.


യഥാര്‍ത്ഥത്തില്‍ ഒരു ബ്ലഡ് പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് ഉണ്ടോ ഇല്ലയോ എന്ന് നൂറ് ശതമാനം നിര്‍ണയിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഈ രോഗത്തിന്റെ ശാരീരിക സൂചനകള്‍ രോഗികളില്‍ ഉണ്ടോ ഇല്ലയോ എന്ന് ഡോക്ടര്‍മാര്‍ക്ക് ഇതിലൂടെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. അതായത് അല്‍ഷിമേഴ്‌സ് വഷളായി അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്നതിന് വളരെ മുമ്പ് തന്നെ ബ്ലഡ് ടെസ്റ്റിലൂടെ ഇത് മനസ്സിലാക്കുന്നതിലൂടെ ചികിത്സ നേരത്തെ തുടങ്ങാനും കാര്യങ്ങള്‍ കൈവിട്ട് പോകുന്നത് തടയാനും സാധിക്കും. ഇതിനായി ലോകമെമ്പാടും വ്യത്യസ്തമായ ബ്ലഡ് ടെസ്റ്റുകള്‍ നിലവിലുണ്ട്. ചിലത് യുഎസിലെ പ്രൈവറ്റ് ക്ലിനിക്കുകളില്‍ ഇപ്പോള്‍ തന്നെ ഉപയോഗിച്ച് വരുന്നവയുമാണ്.

ബ്ലഡ് സ്ട്രീമുകളി ലേക്ക് ചോരുന്ന പ്രോട്ടീനുകളെ കണ്ടെത്തുകയാണ് ഇത്തരം ബ്ലഡ് ടെസ്റ്റുകൡലൂടെ ചെയ്യുന്നത്. ടൗ, ആമിലോയ്ഡ് പോലുള്ള ഇത്തരം പ്രോട്ടീനുകള്‍ ആളുകള്‍ക്ക് അല്‍ഷിമേഴ്‌സ് തുടങ്ങി ഓര്‍മ നഷ്ടവും സംശയങ്ങളുമുണ്ടാകുന്നതിന് ഒരു ദശാബ്ദം മുമ്പ് തന്നെ തലച്ചോറില്‍ തടസ്സങ്ങളുണ്ടാക്കാറുണ്ട്. അല്‍ഷിമേഴ്‌സിന് തുടക്കമിടുന്ന ഈ പ്രാരംഭ അവസ്ഥയെ ബ്ലഡ് ടെസ്റ്റിലൂടെ തിരിച്ചറിയുന്നതിലൂടെ അത്തരക്കാര്‍ക്ക് അല്‍ഷിമേഴ്‌സിനെതിരെയുള്ള ചികിത്സ നല്‍കുന്നത് ഗുണകരമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ തലച്ചോറില്‍ ഇത്തരം പ്രോട്ടീനുകള്‍ കാരണമുണ്ടാകുന്ന തടസ്സങ്ങളെ അഥവാ ബ്രെയിന്‍ ബില്‍ഡപ്പുകളെ ഇല്ലാതാക്കുവാന്‍ പുതിയ അല്‍ഷിമേഴ്‌സ് മരുന്നുകളായ ഡോണാനെമാബ് , ലീകാനെമാബ് തുടങ്ങിയവക്ക് സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

അമിലോയ്ഡ് ബില്‍ഡപ്പുകള്‍ തലച്ചോറിലുണ്ടാകുന്നവര്‍ക്ക് ഇത്തരം മരുന്നുകള്‍ നേരത്തെ നല്‍കുന്നത് വളരെ ഫലപ്രദമാണെന്നും അല്‍ഷിമേഴ്‌സ് വഷളാകുന്നതിനെ തടയുമെന്നും വിവിധ ട്രയലുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് അല്‍ഷിമേഴ്‌സിന്റെ പ്രകടമായ ലക്ഷണങ്ങളുണ്ടാകുന്നതിന് മുമ്പുള്ള ഇത്തരം ചികിത്സ ഏറെ ഫലപ്രദമാണെന്ന് സാരം. ഇത്തരം ബില്‍ഡപ്പുകളെ കണ്ടെത്തുന്നതിന് നേരത്തെയുളള ബ്ലഡ് ടെസ്റ്റുകള്‍ സഹായിക്കുന്നുവെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനായി എന്‍എച്ച്എസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യുകെയില്‍ അല്‍ഷിമേഴ്‌സുള്ള ഏതാണ്ട് പത്തില്‍ നാല് പേര്‍ക്കും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് സൊസൈറ്റിയിലെ ഫിയോന കരാഗെര്‍ പറയുന്നത്. ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടാലും മാസങ്ങളോളമോ ചിലപ്പോള്‍ വര്‍ഷങ്ങളോളമോ ചികിത്സക്കായി കാത്തിരിക്കേണ്ട ദുരവസ്ഥയുണ്ടെന്നും ഇത് അവരുടെ സ്ഥിതി വഷളാക്കുന്നുവെന്നും ഫിയോന വെളിപ്പെടുത്തുന്നു. പുതിയ ബ്ലഡ് ടെസ്റ്റിലൂടെ അല്‍ഷിമേഴ്‌സിന്റെ സൂചനകള്‍ നേരത്തെ തിരിച്ചറിയുന്നതിലൂടെ ഈ ദുരവസ്ഥ ഇല്ലാതാക്കാനും ചികിത്സ നേരത്തെ ലഭ്യമാക്കാനും സാധിക്കുന്നുവെന്നും ഫിയോന പറയുന്നു.

 • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
 • ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
 • സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
 • 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം!
 • ഷിന്‍ഗിള്‍സ് വാക്‌സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നു; പ്രതിരോധ ശേഷി കുറഞ്ഞ 50ല്‍ കൂടുതലുള്ളവര്‍ക്കും വാക്‌സിന്‍
 • വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും കരളിന് ഹാനികരം
 • 50-ലേറെ കാന്‍സറുകള്‍ തിരിച്ചറിയാവുന്ന പുതിയ ബ്ലഡ് ടെസ്റ്റ് കിറ്റ് വരുന്നു
 • കടുത്ത ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് അനുമതി
 • ഹെഡ്‌ഫോണ്‍ അമിത ഉപയോഗം; യുകെയില്‍ 50ല്‍ താഴെയുള്ളവര്‍ക്ക് കേള്‍വിശക്തി നഷ്ടമാകുന്നു
 • യുകെയില്‍ പ്രമേഹം രോഗ ബാധിതരുടെ എണ്ണം 5 മില്ല്യണ്‍! ജീവിതശൈലീ രോഗം; വംശീയ ന്യൂനപക്ഷങ്ങള്‍ മുമ്പില്‍
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions