വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് നടി സണ്ണി ലിയോണ്‍. വീട്ടുജോലിക്കാരിയുടെ ഒന്‍പത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്നും താരം പറഞ്ഞു.
കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും മറ്റും സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളും പോസ്റ്റില്‍ ചേര്‍ത്തിട്ടിണ്ട്. അനുഷ്ക കിരണ്‍ മോറെ എന്നാണ് കുട്ടിയുടെ പേര്.
കുട്ടിയേക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്കു പണമായി ഉടനടി 11,000 രൂപ നല്‍കും. ഇതിനുപുറമേ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നല്‍കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
മുംബൈയില്‍ നിന്നും കുട്ടികളെ തട്ടികൊണ്ടുപോകുന്ന ക്രിമിനലുകളാണോ ഇതിനുപിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.