സിനിമ

സെറ്റ് നിര്‍മ്മിക്കാന്‍ പാടം നികത്തിയെന്ന്; പൃഥ്വിരാജ് ചിത്രത്തിന് സ്റ്റോപ് മെമോ

പൃഥ്വിരാജ് നായകനായ 'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമയുടെ സെറ്റ് നിര്‍മിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം. സെറ്റ് നിര്‍മ്മിക്കുന്നത് അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്താണെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ നഗരസഭയുടെ നടപടി. നിര്‍മാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിര്‍മാണ അനുമതി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.<


വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12-ാ ം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക നിര്‍മിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.


പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരന്‍മാര്‍ ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.
എന്നാല്‍ നിര്‍മാണത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചില കൗണ്‍സിലര്‍മാരുടെ വ്യക്തി താല്‍പര്യമാണ് നിര്‍മാണത്തിനു സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ കാരണമെന്ന് വി.സി.ജോയ് ആരോപിച്ചു.

 • 5 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ആടുജീവിതം' തിയേറ്ററുകളിലേക്ക്
 • 'അമര്‍ അക്ബര്‍ അന്തോണി' രണ്ടാം ഭാഗം വരുന്നു
 • ഡീപ് ഫേക്ക് വീഡിയോയില്‍ ഇരയായി ആലിയ ഭട്ടും
 • തൃഷയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍
 • കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്തത് കാട്ടില്‍ വെച്ച്!
 • മലമ്പുഴയിലെ ഷൂട്ടിംഗിനിടെ സൂപ്പര്‍ താരം മുറിയിലേക്ക് വിളിച്ചു, നിരന്തരം വാതിലില്‍ മുട്ടി- വെളിപ്പെടുത്തലുമായി നടി
 • അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല; മകന്‍ ഷോബി തിലകന്‍
 • നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍
 • മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുന്നു
 • ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും- തെലുങ്ക് നടി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions