സിനിമ

നിറവയറുമായി അനുഷ്‌ക, ചേര്‍ത്ത് പിടിച്ച് വിരാട് കോലി


സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും . അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്ന പ്രചാരണങ്ങള്‍ ആയിരുന്നു കുറച്ച് മാസങ്ങളായി നടന്നു കൊണ്ടിരുന്നത്. അനുഷ്‌കയും വിരാടും മുംബൈയിലെ മെറ്റേണിറ്റി ക്ലിനിക് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

കുറച്ച് മാസങ്ങളായി വിരാട് കോലിക്കൊപ്പം മാച്ച് ടൂറുകളില്‍ അനുഷ്‌കയെ കാണുന്നില്ലായിരുന്നു. ഇതായിരുന്നു അഭ്യൂഹങ്ങള്‍ എത്താന്‍ കാരണമായത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് അനുഷ്‌കയോ വിരാടോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ, അനുഷ്‌ക ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബംഗളൂരുവില്‍ നിന്നും വന്ന പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കറുത്ത ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.

എന്നാല്‍ വീഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈവച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, 2017 ഡിസംബര്‍ 11ന് ആയിരുന്നു അനുഷ്‌കയും വിരാടും വിവാഹിതരായത്. 2021 ജനുവരി 11നാണ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് വാമിക ജനിച്ചത്.

 • മമ്മൂട്ടി ചിത്രത്തില്‍ നായിക സുസ്മിത ഭട്ട്
 • മലര്‍ മിസ് ഇനി ഡോ. സായ്‌‌പല്ലവി
 • എന്റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കിമാറ്റാം- ശാലുമേനോന്‍
 • ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി ഹരിദാസ്
 • 'അമ്മ'യില്‍ രാഷ്ട്രീയമില്ല, ഞാന്‍ ഇവിടെ യുഡിഎഫ് അല്ല- സിദ്ദിഖ്
 • കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് ഇഡിക്ക് മൊഴി നല്‍കി സൗബിന്‍ ഷാഹിര്‍
 • ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 'അമ്മ' ഇടപെട്ടിട്ടില്ലെന്ന് സിദ്ദിഖ്
 • ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റ്യന്‍
 • ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്; 'വമ്പന്‍ സ്രാവുകള്‍' കുടുങ്ങുമോ?
 • റിലീസിന് മുമ്പ് ' ഇന്ത്യന്‍ 2'ല്‍ കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions