സിനിമ

ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്! ജീവിതം ഇതെങ്ങോട്ടെന്ന് ചിന്തിച്ച നാളുകളുണ്ട്- ദിലീപ്

തലക്ക് അടി കിട്ടിയിട്ട് ഒന്നും മനസ്സിലാകാതെ നമ്മള്‍ ഇരുന്നു പോകില്ലേ, അതുപോലെ ഞാന്‍ ഇരുന്നു പോയി. ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്! ജീവിതം ഇതെങ്ങോട്ടെന്ന് ചിന്തിച്ച നാളുകളുണ്ട്; ഞാന്‍ നടന്‍ ആണെന്ന് പോലും മറന്നു പോയി'- അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു.


എന്റെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ചു കാലം ഞാന്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഒക്കെ നിങ്ങള്‍ കണ്ടതാണ്. ആ കുറച്ചു നാള്‍ എന്താണ് നടക്കുന്നത് എന്നുപോലും അറിയില്ലായിരുന്നു. എന്നും പ്രശ്നങ്ങള്‍ ,കോര്‍ട്ട് വരാന്തകള്‍, വക്കീല്‍ ഓഫീസുകള്‍ ഒക്കെയും ഞാന്‍ ഫേസ് ചെയ്യുകയാണ്. ഞാന്‍ നടന്‍ ആണെന്ന് പോലും മറന്നു പോയിരുന്നു അപ്പോള്‍. ഒരുപിടിയും ഇല്ലാതെ പോകുന്ന അവസ്ഥ.


ഞാന്‍ എന്റെ സിനിമകളും ആ സമയത്ത് കണ്ടു. പലതും കണ്ട് ഞാന്‍ ചിരിച്ചു. പിന്നെയും എനിക്ക് അഭിനയിക്കാന്‍ തോന്നി. രണ്ടുവര്‍ഷം അഭിനയിച്ചില്ല. എല്ലാം തീരട്ടെ എന്ന ചിന്തയിലായിരുന്നു ഞാന്‍ . പക്ഷെ ആര്‍ക്കും തീര്‍ക്കാന്‍ ഉദ്ദേശമില്ല. എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ പൊന്നുപോലെ നോക്കിയിരുന്ന സമയം ഉണ്ട് അവിടെയാണ് എനിക്ക് അടി കിട്ടുന്നത്. അങ്ങനെ ഇരുന്ന് ചിന്തിച്ചത് കൊണ്ടാണ് തിരികെ എനിക്ക് വരാന്‍ ആയത്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല എന്ന് ചിന്തിക്കുന്നവരും, ഞാന്‍ ഇവിടെ വേണം എന്ന് ചിന്തിക്കുന്നവരുടെയും ഇടയിലാണ് ഞാന്‍ ഉണ്ടായിരുന്നത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രേക്ഷകര്‍ ആണ് എന്നെ ഇത് വരെ എത്തിച്ചത്. പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ എന്റെ സിനിമകളെ കുറിച്ച് പലരും പറയും. ആ കിട്ടുന്ന എനര്‍ജി ആണ് എന്നെ വീണ്ടും എത്തിച്ചത്- ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

  • 5 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ആടുജീവിതം' തിയേറ്ററുകളിലേക്ക്
  • 'അമര്‍ അക്ബര്‍ അന്തോണി' രണ്ടാം ഭാഗം വരുന്നു
  • ഡീപ് ഫേക്ക് വീഡിയോയില്‍ ഇരയായി ആലിയ ഭട്ടും
  • തൃഷയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍
  • കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്തത് കാട്ടില്‍ വെച്ച്!
  • മലമ്പുഴയിലെ ഷൂട്ടിംഗിനിടെ സൂപ്പര്‍ താരം മുറിയിലേക്ക് വിളിച്ചു, നിരന്തരം വാതിലില്‍ മുട്ടി- വെളിപ്പെടുത്തലുമായി നടി
  • അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല; മകന്‍ ഷോബി തിലകന്‍
  • നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍
  • മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുന്നു
  • ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും- തെലുങ്ക് നടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions