ഗ്ലാസ്‌ഗോ മലയാളികളുടെ പ്രിയ ഡോക്ടര്‍ ആനി വര്‍ഗീസ്(65) നാട്ടില്‍ അന്തരിച്ചു. ഗ്ലാസ് ഗോ ഇഞ്ച് ഗ്രോവര്‍ റോഡില്‍ താമസമായിരുന്നു ഡോ ആനി വര്‍ഗീസ് കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നാട്ടിലായിരുന്നു.
കുടുംബമായി യുകെയില്‍ താമസമാക്കിയിരുന്ന ഡോക്ടറുടെ മരണസമയത്ത് ഭര്‍ത്താവ് ഡോ വര്‍ഗീസ് മാത്യു അടുത്ത് ഉണ്ടായിരുന്നു.
അമ്മയെ പരിചരിക്കുവാന്‍ ആയി മകള്‍ ഷാരോണ്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടില്‍ ഉണ്ടായിരുന്നു. ഗ്ലാസ്‌ഗോയില്‍ മടങ്ങിയെത്തിയത് വ്യാഴാഴ്ചയായിരുന്നു. അന്നുതന്നെ അമ്മ മരണപ്പെട്ട വിവരം എയര്‍പോര്‍ട്ടില്‍ വച്ചാണ് മകള്‍ അറിയുന്നത്. മരണവിവരം അറിഞ്ഞ് മകള്‍ ഷാരോണും ഭര്‍ത്താവ് ഡയസും സഹോദരന്‍ റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായി.
ഡോ ആനി വര്‍ഗീസിന്റെ മൃതദേഹം നാളെ (ചൊവ്വാഴ്ച) കടമന്‍പതളില്‍ കീകൊഴൂര്‍ വീട്ടില്‍ രാവിലെ എട്ടുമണിക്ക് കൊണ്ടുവരുന്നതും പത്തരമണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കീകൊഴൂര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്‌കാരം നടത്തപ്പെടുന്നതുമാണ്.