സിനിമ

കലാഭവന്‍ മണിയുടെ മരണകാരണം വെളിപ്പെടുത്തി അന്വേഷണ തലവന്‍ ഉണ്ണിരാജന്‍ ഐപിഎസ്

നടനായും ഗായകനായും സാധാരണക്കാരനായും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന, കലാഭവന്‍ മണിയുടെ അകാല വിയോഗം മലയാളികളെ ഒന്നടങ്കം ദുഖഃത്തിലാഴ്ത്തിയ കാര്യമായിരുന്നു.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും വിവാദങ്ങളും നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പി.എന്‍. ഉണ്ണിരാജന്‍ ഐപിഎസ്. അമിതമായ മദ്യപാനവും ലിവര്‍ സിറോസിസും കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ പ്രധാന കാരണങ്ങളായി മാറി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

പി.എന്‍. ഉണ്ണിരാജന്‍ ഐപിഎസ് പറയുന്നത് :

'ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാന്‍ വന്നിരുന്ന സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കി, തരികിട സാബു തുടങ്ങിയവരെയും ഉള്‍പ്പെടുത്തി വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്നും കിട്ടിയത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ ഉണ്ട് എന്നായിരുന്നു. സാധാരണ മദ്യപിക്കുമ്പോള്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് കാണാറുള്ളത് മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടര്‍പന്റൈന്‍ അല്ലെങ്കില്‍ പെയിന്റ് റിമൂവറിലാണ്. ഇതിനെ സര്‍ജിക്കല്‍ സ്പിരിറ്റ് എന്നാണ് പറയുന്നത്.

മീഥൈല്‍ ആല്‍ക്കഹോള്‍ കഴിക്കാന്‍ ഉപയോഗിക്കാത്തതാണ്. സാധാരണ നമ്മള്‍ കഴിക്കുന്നത് ഈഥൈല്‍ ആല്‍ക്കഹോളാണ്. മീഥൈല്‍ ആല്‍ക്കഹോളില്‍ ഏകദേശം 90 ശതമാനവും ഈഥൈല്‍ ആല്‍ക്കഹോളാണ്. 9.5 ശതമാനം ഈ പറയുന്ന മീഥൈല്‍ ഉണ്ട്. 0.5 ശതമാനം പോയിസണ്‍ സബ്സ്റ്റന്‍സും ഉണ്ട്. 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാമില്‍ കൂടുതല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെങ്കില്‍ അത് അപകടകരമാണ്. വീട്ടിലോ പുറത്തോ ഒക്കെ ചാരായം വാറ്റുമ്പോള്‍ അതില്‍ പല വസ്തുക്കളും ചേര്‍ക്കാറുണ്ട്. അതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടാകാം.

മണിയുടെ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. അതോടൊപ്പം ചില പെസ്റ്റിസൈഡ്സിന്റെയും അംശം കിട്ടി. മണിക്ക് സുഹൃത്തുക്കളാരെങ്കിലും അടുത്ത കാലത്തെങ്ങാനും ചാരായം വാറ്റി കൊടുത്തിട്ടുണ്ടോ, ടൂറു പോകുന്ന വഴിക്ക് ചാരായം കുടിച്ചിട്ടുണ്ടോ? പക്ഷേ അടുത്തകാലത്ത് മണി പുറത്തുനിന്നൊന്നും ചാരായം കുടിച്ചിട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞത്. ഇതിനു മൂന്നു മാസം മുന്‍പ് മണി ആരോ വാറ്റികൊണ്ടു വന്ന ചാരായം കുടിച്ചിട്ടുണ്ട്. പിന്നീട് മണി പോകുന്നത് മൂന്നാറാണ്. അവിടെ മണിക്കൊരു വീടുണ്ട്. അവിടെ കമ്പനി കൂടിയോ എന്ന് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു വിവരവും നമുക്കു കിട്ടിയില്ല.

മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം മണിയില്‍ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ബാധ്യതയായി മാറി പൊലീസിന്. പക്ഷേ വളരെ കുറച്ച് അളവേ ഉണ്ടായിരുന്നുള്ളൂ.

മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയര്‍ കൂടുതല്‍ കഴിച്ചതുകൊണ്ടുണ്ടായ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്' സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ പി.എന്‍. ഉണ്ണിരാജന്‍ ഐപിഎസ് മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെച്ചത്.

  • സിനിമയില്‍ തുല്യവേതനം നടപ്പില്ല, സ്ത്രീ സംവരണം അപ്രായോഗികം: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
  • യുകെ ജയില്‍പുള്ളികളെ എസ്‌തോണിയയിലെ വാടക ജയിലുകളിലേയ്ക്ക് അയയ്ക്കാന്‍ നീക്കം
  • ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം,സ്ത്രീകളും വിളിക്കുന്നുണ്ട്- നടി
  • കേട്ടിട്ടുള്ള കഥകള്‍ എല്ലാം പേടിപ്പിക്കുന്നതാണ് - നടി സുമലത
  • ആറ് വര്‍ഷത്തെ പ്രണയത്തിനിടെ 'മുടിയന്‍' വിവാഹിതനായി
  • ജയസൂര്യ അടുത്ത സുഹൃത്ത്; ആരോപണം വന്ന ശേഷം സംസാരിച്ചില്ല-നൈല ഉഷ
  • പരാതിക്കാരിയെ അറിയില്ല; കണ്ടിട്ടൊ മിണ്ടിയിട്ടൊയില്ലെന്നു നിവിന്‍പോളി
  • നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു
  • ചലച്ചിത്ര അക്കാദമായി ചെയര്‍മാനായി പ്രേം കുമാര്‍: ഉത്തരവിറക്കി സര്‍ക്കാര്‍
  • ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, ഡ്രഗ് പാര്‍ട്ടി വിവാദത്തില്‍ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയെന്ന് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions