നാട്ടുവാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നത്.


ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിലേക്ക് കയറിയിട്ടുണ്ട്. സുരേഷ് ഗോപി വരുന്നതിന് മുമ്പായി രാവിലെ നടക്കാവ് ഇംഗ്ലീഷ് പളളി മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേഷ്, പികെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്.


പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. സ്റ്റേഷന് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്.

  • ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ തലയെടുപ്പ് രത്തന്‍ ടാറ്റ ഓര്‍മ്മയായി
  • മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബിജെപിയില്‍; സുരേന്ദ്രനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
  • മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
  • ആര്‍എസ്എസ്- എഡിജിപി ബന്ധം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്നും 'സിക്ക്' ലീവെടുത്ത് മുഖ്യമന്ത്രി
  • ജുലാനയില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്; 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
  • ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ചിറകിലേറി ഇന്ത്യ സഖ്യം അധികാരത്തിലേക്ക്
  • കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
  • ഹരിയാനയില്‍ ട്വിസ്റ്റ്; രണ്ടാം ലാപ്പില്‍ ബിജെപി മുന്നേറ്റം; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്
  • ജനരോഷം ഭയന്ന് നികുതിവേട്ടയുടെ കടുപ്പം കുറയ്ക്കാന്‍ ചാന്‍സലര്‍
  • എം.ടി. യുടെ വീട്ടില്‍ മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരിയും ബന്ധുവും; കവര്‍ന്നത് 26 പവന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions