പാലക്കാട് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍, മകന്‍ കസ്റ്റഡിയില്‍
പാലക്കാട്: ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണു ഇന്നലെ ഉച്ചയ്ക്കു 12നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നു കാണിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എ.അനൂപിനെ (26) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദര്‍ശിക്കാന്‍ അയല്‍വാസിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പോള്‍ അപ്പുണ്ണി കട്ടിലില്‍ നിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മര്‍ദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളെയും അനൂപ് മര്‍ദ്ദിച്ചു.