നാട്ടുവാര്‍ത്തകള്‍

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി അപേക്ഷയായി കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. യെമനിലേക്ക് പോകാന്‍ അനുവദിക്കണം, അതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കാട്ടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹര്‍ജി നല്‍കിയത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതില്‍ തീരുമാനം എടുക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇക്കാര്യം ഇതുവരെ നിമിഷപ്രിയയുടെ അമ്മയെയോ മറ്റ്‌ കുടുംബാംഗങ്ങളെയോ സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാലാണ് (ഏകദേശം 1.5 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

 • ടോണി സക്കറിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; പൊതുദര്‍ശനം ഡിസംബര്‍ 5ന്
 • പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
 • കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 21 മണിക്കൂറുകള്‍...
 • പ്രാര്‍ത്ഥനകള്‍ ഫലിച്ചു; അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തി
 • ശബരിമലയുടെ കവാടം: ടെര്‍മിനല്‍ സ്റ്റേഷന്‍ പദവിക്കരികെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍
 • ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
 • 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; പാലക്കാട് പോക്സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍ |
 • അവധിക്കാലം എത്തിയതോടെ യാത്രാ നിരക്ക് മൂന്നിരട്ടി ഉയര്‍ത്തി പകല്‍ക്കൊള്ള
 • കുസാറ്റില്‍ ടെക് ഫെസ്റ്റ് ദുരന്തമായി നാല് മരണം; 50 പേര്‍ക്ക് പരിക്ക്
 • 63 ലക്ഷം തട്ടിയെടുത്തു; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions