ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രമുഖ തെലുങ്ക് നടി രേഖ ഭോജ്. നടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
പോസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. എന്നാല്‍ വിമര്‍ശനം കടുത്തതോടെ നടി വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
2011 ലോകകപ്പ് വേളയില്‍ നടി പൂനം പാണ്ഡേയും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.