സ്പിരിച്വല്‍

ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന

ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ്‌ ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.


കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത, ദൈവപുത്രനായ യേശുനാഥന്‍ ഇന്നും ദൈവജനത്തിന് ആശ്വാസവും, ആശ്രയവുമായി വെട്ടുകാട്ടില്‍ നിലകൊള്ളുന്നു. അനുദിനം വെട്ടുകാട് ക്രിസ്തുരാജ സന്നിധിയില്‍ എത്തുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ സ്നേഹവും, കാരുണ്യവും അനുഭവിച്ചറിയുന്നു.


ആശ്വാസദായകനായ ക്രിസ്തുനാഥന്റെ രാജത്വ തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും Vettucaud Parishioners Uk സ്നേഹപൂര്‍വ്വം യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

തിരുന്നാളിന് ഒരുക്കമായി ഇന്ന് (വെള്ളിയാഴ്ച്ച) മുതല്‍, 24 വെള്ളിയാഴ്ച്ച വരെ എല്ലാദിവസവും രാത്രി 8 മണിക്ക് ( UK Time ),ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തില്‍ ZOOM ലൂടെ പാദപൂജ ( നൊവേന ) ഉണ്ടായിരിക്കുന്നതാണ്. താഴെ കാണുന്ന Link വഴിയോ, ZOOM Meeting ID യും, Passcode ഉം ഉപയോഗിച്ചോ ശുശ്രൂഷയില്‍ പങ്കെടുക്കാം.

https://us05web.zoom.us/j/4958313397?pwd=dlNkcElMWjNYMVVqcGk0Nkh3WTBNZz09

Meeting ID : 495 831 3397

Passcode : Holyspirit

 • വോള്‍വര്‍ഹാംപ്ടണ്‍ ഒഎല്‍പിഎച്ച് സീറോ മലബാര്‍ മിഷനിലെ തിരുനാള്‍ ഞായറാഴ്ച
 • സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ദുക്‌റാന തിരുനാള്‍
 • യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളി'ന് ഞായറാഴ്ച ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റും
 • ചെസ്റ്റര്‍ഫീല്‍ഡ് സെന്റ് ജോണ്‍ മിഷണില്‍ ദുക്റാന തിരുനാള്‍ 23ന്
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20ന്
 • വാല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
 • ഏഴാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 • വല്‍താംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
 • ഫാ.സജി മലയില്‍ പുത്തന്‍പുരക്ക് വിശ്വാസികള്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി
 • യുകെയുടെ 'മലയാറ്റൂര്‍ തിരുന്നാളിന്' ജൂണ്‍ 30ന് കൊടിയേറും; പ്രധാന തിരുന്നാള്‍ ജൂലൈ ഏഴിന്
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions