സിനിമ

മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുന്നു


എന്നും കഥാപാത്രങ്ങളില്‍ പുതുമ തേടുന്ന മമ്മൂട്ടി ഇനി എത്തുക സ്വവര്‍ഗാനുരാഗിയായി. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍: ദ കോര്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്‌സിസ് ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഭാര്യ ഓമന, മകള്‍ ഫെമി, പിതാവ് എന്നിവരോടൊപ്പം താമസിക്കുന്ന ജോര്‍ജ് ദേവസിയുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്.

റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥാനാണ് ജോര്‍ജ് ദേവസി. ജോര്‍ജ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഓമന വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ജോര്‍ജ് സ്വവര്‍ഗാനുരാഗിയാണ്, അതില്‍ പ്രശ്നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഹര്‍ജിയാണ് ഓമന നല്‍കുന്നത് എന്നാണ് ഐഎഫ്എഫ്ഐയിലെ സിനോപ്‌സിസ് പറയുന്നത്.
ഇത് തന്റെ രാഷ്ട്രീയ മോഹങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ജോര്‍ജ്ജ് ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ, വിവാഹത്തിന്റെ നിലനില്‍പ്പ്, നീതി എന്നിവ സിനിമ പര്യവേക്ഷണം ചെയ്യുന്നുണ്ട് എന്നും സിനോപ്‌സിസില്‍ പറയുന്നുണ്ട് എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.


അതേസമയം, കാതലിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നെങ്കിലും ചിത്രത്തെ കുറിച്ച് മറ്റ് യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിട്ടില്ല. നവംബര്‍ 23ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

  • 5 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; 'ആടുജീവിതം' തിയേറ്ററുകളിലേക്ക്
  • 'അമര്‍ അക്ബര്‍ അന്തോണി' രണ്ടാം ഭാഗം വരുന്നു
  • ഡീപ് ഫേക്ക് വീഡിയോയില്‍ ഇരയായി ആലിയ ഭട്ടും
  • തൃഷയ്‌ക്കെതിരെയുള്ള സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി മന്‍സൂര്‍ അലി ഖാന്‍
  • കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്തത് കാട്ടില്‍ വെച്ച്!
  • മലമ്പുഴയിലെ ഷൂട്ടിംഗിനിടെ സൂപ്പര്‍ താരം മുറിയിലേക്ക് വിളിച്ചു, നിരന്തരം വാതിലില്‍ മുട്ടി- വെളിപ്പെടുത്തലുമായി നടി
  • അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല; മകന്‍ ഷോബി തിലകന്‍
  • നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍
  • ഇന്ത്യ ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും- തെലുങ്ക് നടി
  • മമ്മൂട്ടിയ്‌ക്കൊപ്പം ജ്യോതികയും; ജിയോ ബേബി ചിത്രം 'കാതല്‍' ട്രെയിലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions