Don't Miss

ഇസ്രയേലിന്റെ ഗാസ യുദ്ധം: ലേബറില്‍ പൊട്ടിത്തെറി

ടോറി പാര്‍ട്ടിയെ മറികടന്നു അഭിപ്രായ സര്‍വേയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ലേബര്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി പാര്‍ട്ടിയിലെ ഭിന്നത. ഇസ്രയേലിന്റെ ഗാസ യുദ്ധത്തിലെ നിലപാടുകളെ ചൊല്ലി സര്‍ കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടിയില്‍ വന്‍ കലാപമാണ് നേരിടുന്നത്. ലേബര്‍ പാര്‍ട്ടിയിലെ 56 എംപിമാര്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതുകൂടാതെ ജെസ് ഫിലിപ്പ്, അഫ്സല്‍ ഖാന്‍, യാസ്മിന്‍ ഖുറേഷി എന്നീ ഷാഡോ മിനിസ്റ്റേഴ്സ് പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ ചുമതലകള്‍ രാജിവച്ചത് സ്റ്റാര്‍മറിന്റെ നിലപാടുകള്‍ക്ക് കനത്ത തിരിച്ചടിയായി.


8 ഷാഡോ മന്ത്രിമാര്‍ ഉള്‍പ്പെടെ 10 മുന്‍നിര അംഗങ്ങളാണ് തങ്ങളുടെ എതിര്‍ നിലപാടുകളുടെ പേരില്‍ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചത്. പാര്‍ട്ടിയിലെ നല്ലൊരു ശതമാനം ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരാണ്. വെടി നിര്‍ത്തല്‍ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന എംപിമാരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുമെന്ന് വോട്ടെടുപ്പിന് മുന്‍പ് കെയര്‍ സ്റ്റാര്‍മര്‍ സൂചന നല്‍കിയിരുന്നു. മുന്‍പ് പറഞ്ഞ എംപിമാരെ കൂടാതെ മറ്റ് മുന്‍നിര അംഗങ്ങളായ സാറാ ഓവന്‍, റേച്ചല്‍ ഹോപ്കിന്‍സ്, നാസ് ഷാ, ആന്‍ഡി സ്ലോട്ടര്‍ എന്നിവരും പ്രമേയത്തിന് വോട്ട് ചെയ്തതിനുശേഷം തങ്ങളുടെ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചവരില്‍ ഉള്‍പ്പെടുന്നു.


ഷാഡോ കാബിനറ്റില്‍ ലേബര്‍ പാര്‍ട്ടിയുടെ 29 എം പി മാരാണുള്ളത്. പാര്‍ട്ടിയുടെ 198 എംപിമാരില്‍ പകുതിയോളം പേര്‍ പാര്‍ട്ടി വിപ്പുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള മുന്‍നിര സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ഉചിതമല്ലെന്നാണ് സ്റ്റാര്‍മര്‍ വാദിക്കുന്നത്. ഇത് ഹമാസിന് കൂടുതല്‍ ശക്തി സംഭരിക്കാന്‍ അവസരം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കഴിഞ്ഞ വാരാന്ത്യത്തില്‍ 300,000 ജനങ്ങളാണ് വെടി നിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള റാലിയില്‍ പങ്കെടുത്തത്. ഇത് യുദ്ധം ആരംഭിച്ചതിനുശേഷം യുകെയില്‍ നടന്ന ഏറ്റവും വലിയ റാലിയാണ്. ഇതോടെ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത ശക്തമായി. നമുക്ക് കഴിയുന്നത്ര ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് സ്റ്റാര്‍മര്‍ പറഞ്ഞത്

  • ബിജെപിയെ മലര്‍ത്തിയടിക്കാന്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
  • നിവിന്‍ പോളിയ്‌ക്കെതിരേ ബലാല്‍സംഗക്കേസ് ; 'പീഡനം ദുബായില്‍ വച്ച്'
  • മടിയില്‍ കനമുള്ളവര്‍ മാളത്തില്‍; ഒരേയൊരു പൃഥ്വിരാജ്
  • രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
  • മലയാള സിനിമയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം
  • ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍
  • കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍
  • തിരച്ചില്‍ അവസാനഘട്ടത്തില്‍; 180 പേര്‍ ഇനിയും കാണാമറയത്ത്
  • ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു; മണ്ണിനടിയില്‍ ജീവന്റെ തുടിപ്പില്ല!
  • വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions