നാട്ടുവാര്‍ത്തകള്‍

ഷാജി മോനെതിരെ കേസെടുത്ത് പൊലീസ്; യുകെയില്‍ എത്തിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് നോട്ടീസും


കോട്ടയം: 'കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വിജിലന്‍സിനെക്കൊണ്ട് പിടിപ്പിച്ചതിന്റെ കുടിപ്പകയില്‍, 25കോടി മുടക്കിയ തന്റെ ഫോര്‍സ്റ്റാര്‍ ക്ലബിന് അനുമതി നിഷേധിച്ചതിനെതിരെ യുകെ മലയാളി ഷാജി മോന്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. എംഎല്‍എഅടക്കം ഇടപെട്ടു ഉദ്യോഗസ്ഥരോട് വിഷയം പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഷാജി യുകെയിലേക്കു മടങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച ഷാജിമോനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്നും കാട്ടിയാണ് എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഷാജി മോന്‍ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. ഷാജി യുകെയിലാണെന്ന വിവരം മനസിലാക്കിയാണ് ഈ പ്രഹസനം. കേസും ചോദ്യം ചെയ്യലിനുള്ള നോട്ടീസും സ്വാഭാവിക നടപടിക്രമം മാത്രമെന്നാണ് പൊലീസ് ഭാക്ഷ്യം. 25 കോടി മുടക്കിയ തന്റെ ഫോര്‍സ്റ്റാര്‍ ക്ലബിന് കെട്ടിടനമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോന്‍ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്.മാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്പോര്‍ട്സ് വില്ലേജിന്റെ ഉടമയായ ഷാജിമോന്‍ ജോര്‍ജാണ് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ കട്ടിലും തലയിണയുമായി പ്രതിഷേധ സമരം നടത്തിയത്, പഞ്ചായത്തു സെക്രട്ടറിയുടെ പിടിവാശിയും ഡിമാന്റുമാണ് ഷാജിയെ സമരത്തിലേക്ക് എത്തിച്ചത്.


തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിന്റെ പേരില്‍ പൊലീസ് കട്ടിലോടെ എടുത്തു പുറത്തു റോഡില്‍ വച്ചു. അതോടെ ഷാജി മോന്‍ മള്ളിയൂര്‍ മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിക്കുകയായിരുന്നു.


സമാധാനപരമായി പഞ്ചായത്തു വളപ്പില്‍ സമരം ചെയ്ത ഷാജിമോനെ പോലീസ് ആണ് എടുത്തു റോഡില്‍ വച്ചത്‌. അതെ പൊലീസാണ് റോഡില്‍ മാര്‍ഗ തടസം ഉണ്ടാക്കിയതിന്റെ പേരില്‍ ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പഞ്ചായത്തു വളപ്പില്‍ നിന്ന് ചവിട്ടു പുറത്താക്കുമെന്ന വൈസ് പ്രസിഡന്റിന്റെ ഭീഷണിയ്ക്കു പിന്നാലെയാണ് പോലീസ് എത്തിയതെന്ന് ഷാജി പറഞ്ഞു.


എഞ്ചിനീയറുടെ സ്വകാര്യ ഡിമാന്റുകളാണ് ഷാജിയുടെ കെട്ടിടത്തിന് അനുമതി പിടിച്ചു വയ്ക്കുന്നതിലേയ്ക്ക് നയിച്ചത് . കെട്ടിട നമ്പറിന് പണവും സ്കോച് വിസ്‌ക്കിയുമായിരുന്നു എഞ്ചിനീയര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഷാജി വിവരം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ വിദഗ്ധമായി കുടുക്കുകയുമായിരുന്നു. ഇതിന്റെ വൈരാഗ്യം ഷാജിയോടും ഷാജിയുടെ സംരംഭത്തോടും ഉദ്യോഗസ്ഥര്‍ തീര്‍ക്കുകയായിരുന്നു.

 • ടോണി സക്കറിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; പൊതുദര്‍ശനം ഡിസംബര്‍ 5ന്
 • പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
 • കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 21 മണിക്കൂറുകള്‍...
 • പ്രാര്‍ത്ഥനകള്‍ ഫലിച്ചു; അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തി
 • ശബരിമലയുടെ കവാടം: ടെര്‍മിനല്‍ സ്റ്റേഷന്‍ പദവിക്കരികെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍
 • ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
 • 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; പാലക്കാട് പോക്സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍ |
 • അവധിക്കാലം എത്തിയതോടെ യാത്രാ നിരക്ക് മൂന്നിരട്ടി ഉയര്‍ത്തി പകല്‍ക്കൊള്ള
 • കുസാറ്റില്‍ ടെക് ഫെസ്റ്റ് ദുരന്തമായി നാല് മരണം; 50 പേര്‍ക്ക് പരിക്ക്
 • 63 ലക്ഷം തട്ടിയെടുത്തു; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions