ആറു മാസം മുന്‍പ് യുകെയില്‍ എത്തിയ യുവതിയുടെ വേര്‍പാട് മലയാളി സമൂഹത്തിനു വേദനയായി. കാന്‍സര്‍ ബാധിതയായിരുന്ന ബ്ലാക്ബേണിലെ എലിസബത്ത് മാണി(26 )യാണ് ഇന്നലെ വിടപറഞ്ഞത്.
എലിസബത്തിനു രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കവേ ശാരീരികാ അസ്വാസ്ഥ്യം തോന്നുകയും കുഴഞ്ഞു വീഴുകയും ആയിരുന്നു. ഇതേതുടര്‍ന്ന് ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച കാന്‍സര്‍ അവസാന സ്റ്റെജില്‍ ആണെന്ന് തിരിച്ചറിയുന്നത്. നഴ്‌സ് ആയ ഭര്‍ത്താവ് റോഫി ഗണരാജിന്റെ ഡിപ്പന്‍ഡ് വിസയില്‍ ആണ് എലിസബത്ത് യുകെയില്‍ എത്തുന്നത്.
എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മൃതദേഹം വിട്ട് കിട്ടുന്ന മുറക്ക് നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്.
ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. റോഫിയെ സഹായിക്കാനും കൂടെ നില്‍ക്കാനും ബ്ലാക്‌ബെണ്‍ മലയാളി സമൂഹം കൂടെയുണ്ട്.