നാട്ടുവാര്‍ത്തകള്‍

തോല്‍പ്പിച്ചുകളഞ്ഞു


വാനോളം പ്രതീക്ഷകള്‍ നല്‍കി ഒരിക്കല്‍ക്കൂടി ഇന്ത്യ ഏകദിന ലോക കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ പ്രൊഫഷണലിസത്തിനു മുന്നില്‍ വീണു. ഇന്ത്യയിലെ ശതകോടി ജനങ്ങളെ നിരാശയുടെ പടുകുഴിലേക്കു തള്ളിവിട്ടു ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോക കിരീടത്തില്‍ മുത്തമിട്ടു. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.

ഹെഡ് 120 ബോളില്‍ 4 സിക്‌സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍ കണ്ടെത്താനാവാതെ വട്ടും കറങ്ങിയ പിച്ചില്‍ 90 പന്തില്‍നിന്നും ഹെഡ് സെഞ്ചുറി തികച്ചു. ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്.


സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്. 7 ബോളില്‍ വെറും 4 റണ്‍സ് മാത്രമാണ് താരത്തിന് എടുക്കാനായത്. തകര്‍പ്പനടികളുമായി കളം നിറഞ്ഞ നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചറിക്ക് 3 റണ്‍സ് അകലെ വീണു. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലി ഏഴാം ഓവറില്‍ 50 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി ടോപ് ഗിയറിലായതോടെ ഓസീസ് വിരണ്ടു. എന്നാല്‍ ഫൈനലില്‍ ഓസീസ് ശൗര്യം കാട്ടുന്ന പതിവ് ഫീല്‍ഡില്‍ ഇത്തവണയും അവര്‍ തെറ്റിച്ചില്ല. ബൗണ്ടറിയെന്നുറച്ച ഷോട്ടുകള്‍ പലതവണ പറന്നു പിടിച്ച ഫീല്‍ഡര്‍മാര്‍ 20 റണ്‍സെങ്കിലും ആദ്യ പത്തോവറില്‍ തടുത്തിട്ടു. ഹേസല്‍വുഡും സ്റ്റാര്‍ക്കും അടി വാങ്ങിയതോടെ പവര്‍ പ്ലേയില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ രംഗത്തിറക്കാന്‍ കമ്മിന്‍സ് നിര്‍ബന്ധിതനായി.
മാക്‌സ്വെല്ലിനെ സിക്‌സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്‌സിന് ശ്രമിച്ച് ട്രാവിസ് ഹെഡിന്റെ അസാമാന്യ ക്യാച്ചില്‍ വീണു. 31 പന്തില്‍ മൂന്ന് സിക്‌സും നാലു ഫോറും പറത്തിയ രോഹിത് 47 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഇന്ത്യ പത്താം ഓവറില്‍ 76 റണ്‍സിലെത്തിയിരുന്നു. മിന്നും ഫോമിലുള്ള ശ്രേയസ് അയ്യര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മാക്‌സ്വെല്ലിനെ ബൗണ്ടറി കടത്തി തുടങ്ങി. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ ഓവറില്‍ ശരാശരി എട്ട് റണ്‍സ് വെച്ച് 80 റണ്‍സെടുത്ത ഇന്ത്യക്ക് പക്ഷെ പിന്നീട് പിഴച്ചു.

പതിനൊന്നാം ഓവറില്‍ പാറ്റ് കമ്മിന്‍സ് ശ്രേയസ് അയ്യരെ(4) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 81-3ലേക്ക് വിണു. പിന്നീടെത്തിയ രാഹുലും കോലിയും കരുതലെടുത്തതോടെ ബൗണ്ടറികള്‍ വരണ്ടു. ആദ്യ ബൗണ്ടറി നേടാന്‍ രാഹുല്‍ നേരിട്ടത് 60 പന്തുകളായിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതിനിടെ അര്‍ധസെഞ്ചുറി തികച്ച കോലിയെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി.
63 പന്തില്‍ നാല് ബൗണ്ടറി സഹിതം 53 റണ്‍സെടുത്ത് കോലി മടങ്ങിയതോടെ രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. ആദ്യ പത്തോവറില്‍ 80 റണ്‍സടിച്ച ഇന്ത്യക്ക് പിന്നീടുള്ള 20 ഓവറില്‍ 3.63 റണ്‍സ് വെച്ചെ സ്‌കോര്‍ ചെയ്യാനായുള്ളു. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178-5ലേക്ക് വീണു.


എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കിയതോടെ 250 കടക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. പിന്നീടെത്തിയ ഷമി(6) പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും സ്റ്റാര്‍ക്കിന്റെ വേഗത്തിന് മുന്നില്‍ വീണു. ഒമ്പതാമനായി ക്രീസിലെത്തിയ ജസ്പ്രീത് ബുമ്രയെ(1) ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്ലോ പിച്ചില്‍ സൂര്യകുമാര്‍ യാദവിനും(18) കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും നായകന്‍ പാറ്റ് കമിന്‍സ് രണ്ടും, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഹേസല്‍വുഡ്,ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജയിക്കണമെന്ന വാശിയോടെ കളം നിറഞ്ഞ് കളിച്ച ഓസ്‌ട്രേലിയന്‍ ബോളറുമാരും ഫീല്‍ഡറുമാരും ചേര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി. പ്രൊഫഷണലിസം എന്തെന്ന് ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ബാറ്റു ചെയ്തപ്പോളും ബൗള്‍ ആദ്യ പത്തോവര്‍ മാത്രമേ ഇന്ത്യ ചിത്രത്തിലുണ്ടായിരുന്നുള്ളു എന്നതാണ് വസ്തുത. ഫീല്‍ഡിങ് പിഴവുകളും തിരിച്ചടിയായി

  • ടോണി സക്കറിയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; പൊതുദര്‍ശനം ഡിസംബര്‍ 5ന്
  • പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
  • കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 21 മണിക്കൂറുകള്‍...
  • പ്രാര്‍ത്ഥനകള്‍ ഫലിച്ചു; അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തി
  • ശബരിമലയുടെ കവാടം: ടെര്‍മിനല്‍ സ്റ്റേഷന്‍ പദവിക്കരികെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍
  • ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
  • 16 വയസുകാരിയെ പീഡിപ്പിച്ച കേസ്; പാലക്കാട് പോക്സോ കേസില്‍ സിപിഎം നേതാവ് പിടിയില്‍ |
  • അവധിക്കാലം എത്തിയതോടെ യാത്രാ നിരക്ക് മൂന്നിരട്ടി ഉയര്‍ത്തി പകല്‍ക്കൊള്ള
  • കുസാറ്റില്‍ ടെക് ഫെസ്റ്റ് ദുരന്തമായി നാല് മരണം; 50 പേര്‍ക്ക് പരിക്ക്
  • 63 ലക്ഷം തട്ടിയെടുത്തു; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions