യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഗ്രാമങ്ങളില്‍ വീട് വില 37 ശതമാനം കുറവ്; ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു

യുകെയില്‍ വീടുവില താങ്ങാനാവാത്ത രീതിയില്‍ ഉയരുന്നതിനിടെ ആളുകള്‍ ഗ്രാമങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ് , യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് അര്‍ബര്‍ സെന്ററുകളിലെ വീടുകളേക്കാള്‍ വളരെ വിലക്കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചുരുങ്ങിയ വിലയില്‍ ഇത്തരമൊരു വീട് വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്ന് നാഷണല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ജാക്ക്‌സന്‍-സ്റ്റോപ്‌സ് നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിലൂടെ വ്യക്തമാകുന്നു. കോവിഡിന് ശേഷം ആളുകളുടെ വര്‍ക്ക് പ്രിഫറന്‍സസ്, വര്‍ക്കിംഗ് പാറ്റേണുകള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലെ റൂറല്‍, അര്‍ബന്‍ സെറ്റിംഗ്‌സുകളിലെ വീട് വിലകളെ വിശകലനം ചെയ്താണ് ജാക്ക്‌സന്‍-സ്റ്റോപ്പ്‌സ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലാകമാനം ഡിറ്റാച്ച്ഡ് വീട് വാങ്ങിയവരില്‍ അഞ്ചിലൊന്ന് പേര്‍ അഥവാ 39 ശതമാനം പേര്‍ ഗ്രാമപ്രദേശങ്ങളിലാണ് വീട് വാങ്ങിയിരിക്കുന്നതെന്നും ഈ ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ക്കും അവിടങ്ങളിലെ ജീവിതത്തിനും ബ്രിട്ടീഷുകാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ആസക്തിയാണീ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


ഗ്രാമപ്രദേശങ്ങളില്‍ വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ വീട് ലഭിക്കുന്നത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അര്‍ബന്‍ ഏരിയകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി ഡിറ്റാച്ച്ഡ് ഹോം വില്‍ക്കുന്നത് 37 ശതമാനം വിലക്കുറവിലാണ്. അതായത് അര്‍ബന്‍ ഏരിയകളില്‍ വീട് വില 772,396 പൗണ്ടാണെങ്കില്‍ ഇവിടെ വീട് വില 487,483 പൗണ്ടാണ്.കോവിഡിന് മുമ്പ് ഈ വില വ്യത്യാസം 34 ശതമാനമായിരുന്നതില്‍ നിന്നാണ് നിലവില്‍ അത് 37 ശതമാനമായിരിക്കുന്നത്. കേംബ്രിഡ്ജ് പോലുള്ള അര്‍ബന്‍ ഏരിയകളില്‍ വീട് വിലകളില്‍ 14 ശതമാനം വര്‍ധനവുണ്ടായ വേളയിലാണ് ഗ്രാമപ്രദേശങ്ങളില്‍ ഇത്തരത്തില്‍ വിലയിടിഞ്ഞിരിക്കുന്നത്.


ഗ്രാമങ്ങളില്‍ വീട് വാങ്ങുന്നവര്‍ക്ക് തങ്ങള്‍ നല്‍കുന്ന പണത്തിനനുസൃതമായ മൂല്യമുള്ളതോ ഒരു വേള അതിനേക്കാള്‍ മൂല്യമുള്ളതോ ആയ വീടുകള്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ വാങ്ങാന്‍ സാധിക്കുന്നുണ്ട്. 2023ല്‍ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ ഇത്തരത്തില്‍ വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളായ ഇടങ്ങളായി മാറിയത് വിറ്റില്‍സേ, വാട്ടന്‍, ഡെര്‍സിംഗ്ഹാം തുടങ്ങിയിടങ്ങളാണ്. ഗ്രാമപ്രദേശങ്ങളില്‍ വീട് വാങ്ങുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നത് സൗത്ത് വെസ്റ്റിലാണ്. ഇവിടെ ഈ വര്‍ഷം ഇത്തരം വീടുകള്‍ക്ക് അര്‍ബന്‍ ഏരിയകളേക്കാള്‍ 11 ശതമാനം കൂടുതല്‍ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. അതായത് അര്‍ബന്‍ ഏരിയകളില്‍ ഇവിടുത്തെ വില 508,006 പൗണ്ടാണെങ്കില്‍ ഇവിടെ റൂറല്‍ ഏരിയകളിലെ വീട് വില 563,786 പൗണ്ടാണ്.

  • സൗജന്യ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ 400 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്
  • ദിവസം 150 പൗണ്ട് ശമ്പളം; ജോലി കോളിഫ്‌ളവര്‍ പറിക്കല്‍
  • വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ പ്രതിഷേധം
  • വര്‍ധിച്ചുവരുന്ന വാടക ചെലവും തിരഞ്ഞെടുപ്പിന്റെ അഭാവവും: കുടുംബങ്ങള്‍ ചെറിയ വീടുകളിലേക്ക്
  • 79% ബൈ ടു ലെറ്റ് ഓണര്‍മാരും എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡുകള്‍ ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നു
  • ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും ലേബര്‍ ടോറികളേക്കാള്‍ 20 പോയിന്റ് മുമ്പില്‍
  • എന്‍എച്ച്എസ് സമരങ്ങള്‍ക്ക് അന്ത്യമാവും; കണ്‍സള്‍ട്ടന്റുമാര്‍ക്ക് 20,000 പൗണ്ട് എക്‌സ്ട്രാ സമ്മാനിക്കാന്‍ മന്ത്രിമാര്‍
  • യുകെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് മഞ്ഞില്‍ പുതയുമോ? ഡിസംബറിലെ കാലാവസ്ഥാ പ്രവചനം പുറത്ത്
  • 'ക്രിസ്മസ് ഓഫര്‍': യുകെയില്‍ കുറ്റവാളികള്‍ക്ക് ഒരാഴ്ച മുമ്പ് വിടുതല്‍
  • വോള്‍വര്‍ഹാംപ്ടണില്‍ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions