യുകെയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഊര്‍ജ്ജ ബില്ല് ജനുവരി മുതല്‍ വര്‍ദ്ധിക്കും. ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ആയ ഓഫ്ജെം അടുത്ത വ്യാഴാഴ്ച എനര്‍ജി പ്രൈസ് ക്യാപ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തോടെ വൈദ്യൂതി ബില്‍ യൂണിറ്റിന് 28.94 പൗണ്ട് ആയും ഗ്യാസിന്റെത് യൂണിറ്റിന് 7.42 പൗണ്ട് ആയും ഉയര്‍ത്തും. അതായത് ഒരു ശരാശരി കുടുംബത്തിന്റെ ഊര്‍ജ്ജ ബില്‍ നിലവിലെ 1,834 പൗണ്ട് എന്നതില്‍ നിന്നും 1,931 പൗണ്ട് ആയി ഉയരും.
ഓഫ്ജെം ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പേയുള്ള കോണ്‍വാളിന്റെ ഏറ്റവും ഒടുവിലത്തെ പ്രവചനമാണിത്. ജനുവരിയില്‍ വര്‍ദ്ധിച്ചതിനു ശേഷം ഏപ്രില്‍ ആകുമ്പോഴേക്കും ബില്‍ 1,853 പൗണ്ട് ആയി കുറയുമെന്നും പ്രവചനത്തിലുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം ജൂലൈ വരെയെങ്കിലും ബില്‍, നിലവിലുള്ളതിനേക്കാള്‍ കുറയാന്‍ ഇടയില്ല. അസ്ഥിരമായ അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയും, ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി യു കെ യ്ക്ക് അമിതമായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതുമാണ് ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് കോണ്‍വാളിലെ പ്രിന്‍സിപല്‍ കണ്‍സള്‍ട്ടന്റ് ഡോ. ക്രെയ്ഗ് ലോവ്രി പറയുന്നു.
കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ കൂടുതല്‍ തുക ഊര്‍ജ്ജത്തിനായി ചെലവഴിക്കേണ്ടി വരും. അസ്ഥിരമായ അന്താരാഷ്ട്ര വിപണിയെ യു കെ എത്രമാത്രം ആശ്രയിക്കുന്നു എന്നത് രാജാവിന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതാണ്. അതുമൂലമുണ്ടാകുന്ന വില വര്‍ദ്ധനവില്‍, തീര്‍ത്തും അവശരായ ഒരു വിഭാഗത്തിന് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുമ്പോഴും അത് ഒരു ശാശ്വത പരിഹാരമല്ലെന്നും ലോവ്രി പറയുന്നു.
സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജ് ഏപ്രില്‍ ആദ്യം മുതല്‍ പ്രതിദിനം 8 പെന്‍സ് വെച്ച് വര്‍ദ്ധിക്കും എന്നും ഇവരുടെ പ്രവചനത്തില്‍ പറയുന്നു. കുറവ് വൈദ്യൂതി ഉപയോഗിക്കുന്നവര്‍ക്കും വൈദ്യൂതി ബില്‍ വര്‍ദ്ധിക്കും എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ, കാലാവസ്ഥ ഗ്യാസിന്റെ വില കുറച്ചു കൊണ്ടു വരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം നിരക്കില്‍ കുറവ് പ്രതീക്ഷിക്കാം